Deshabhimani

print edition മുഖ്യമന്ത്രി അറിഞ്ഞില്ലേ 3.5 ലക്ഷം കോടിയുടെ വാഗ്‌ദാനം

kiifb satheesan
വെബ് ഡെസ്ക്

Published on Oct 17, 2026, 01:01 AM | 2 min read

കണ്ണൂർ : ​മട്ടന്നൂരിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്‌ ഭൂമിയേറ്റെടുക്കൽ പൂർത്തിയാകുംമുമ്പാണ്‌ 2026 ഫെ-ബ്രുവരിയിൽ 3.5 ലക്ഷം കോടിയുടെ നിക്ഷേപവാഗ്‌ദാനവുമായി ഹൈദരാബാദ് ആസ്ഥാനമായ ‘ഗോൾഡ് സിക്ക’ എത്തിയത്‌. ആഗോള സ്വർണവ്യവസായ പ്രമുഖരായ ‘ഗോൾഡ് സിക്ക’ ഗ്ലോബൽ ഗോൾഡ് സിറ്റി സ്ഥാപിക്കാൻ 1000 ഏക്കറാണ് പാർക്കിൽ ആവശ്യപ്പെട്ടത്. കിഫ്‌ബി തട്ടിപ്പെന്ന്‌ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ അറിയാതെ പോയതോ, അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നതോ.


കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്‌ബി കോടികൾ തുലച്ചെന്നാണ്‌ മുഖ്യമന്ത്രി പ്രചരിപ്പിക്കുന്നത്‌. കേരളം ഉൾപ്പടെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ വ്യവസായ വികസനത്തിന്‌ തടസ്സം ഭൂമിയുടെ ലഭ്യതക്കുറവാണ്‌. ഭൂമി ലഭിക്കാൻ സാധ്യതയുള്ളത്‌ വടക്കൻ ജില്ലകളിലാണ്‌. കേരളത്തിലേക്ക്‌ നിക്ഷേപകരെ ആകർഷിച്ച, ദീർഘകാല വികസനം ലക്ഷ്യമാക്കി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ലാൻഡ്‌ പൂളിങ്ങിനെയാണ്‌ യുഡിഎഫ്‌ സർക്കാർ തകർക്കുന്നത്‌. ഭൂ‍മിയും വ്യവസായ സ‍ൗഹൃദ അന്തരീക്ഷവും ഉറപ്പാക്കിയതോടെ പത്തുവർഷത്തിനിടെ അഭൂതപൂർവമായ വ്യവസായ വികസനമാണ്‌ സാധ്യമായത്‌.


‘ഗോൾഡ്‌ സിക്ക’യും സർക്കാരുമായുള്ള വ്യവസായ ധാരണപത്രം ഫെബ്രുവരിയിലാണ്‌ ഒപ്പുവച്ചത്‌. പത്തുലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ സാന്നിധ്യവും ഭൂമി, വെള്ളം, ഊർജം എന്നിവയുടെ ലഭ്യതയുമാണ് ഇത്തരമൊരു ബൃഹദ്‌ പദ്ധതിക്ക് മട്ടന്നൂർ കിൻഫ്ര പാർക്ക്‌ തെരഞ്ഞെടുക്കാൻ വഴിയൊരുക്കിയത്‌.


തട്ടിക്കൂട്ട്‌ റിപ്പോർട്ട്‌


തെരഞ്ഞെടുപ്പിനുമുന്പേതന്നെ കിഫ്‌ബിയെ തകർക്കാൻ യുഡിഎഫ്‌ ലക്ഷ്യംവച്ചിരുന്നു. അടിസ്ഥാനസ‍ൗകര്യമേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനം സാധ്യമായപ്പോഴും വിമർശിക്കുകയായിരുന്നു കോൺഗ്രസ്‌ നേതാക്കൾ. അതിന്റെ തുടർച്ചയായാണ്‌ അധികാരം കിട്ടിയപ്പോൾ റിപ്പോർട്ട്‌ തയ്യാറാക്കാൻ വിദഗ്‌ധസമിതിയെ നിയോഗിച്ചത്‌. ക്രമക്കേട്‌ എന്ന്‌ റിപ്പോർട്ടിൽ ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ ഭാഷയിൽ എല്ലാം ക്രമക്കേടാണ്‌.

യുഡിഎഫ് സർക്കാർ പറഞ്ഞതും ആഗ്രഹിച്ചതും മാത്രം എഴുതിച്ചേർത്ത റിപ്പോർട്ടിൽ കേരളം അഭിമുഖീകരിച്ച പരിമിതികളും കിഫ്‌ബിയിലൂടെ കൈവരിച്ച നേട്ടങ്ങളുമില്ല. മുടക്കിയ ഒരു രൂപപോലും നഷ്‌ടമല്ല. എല്ലാം ആസ്‌തിയായുണ്ട്‌. കിഫ്‌ബിയുടെ രൂപീകരണത്തിന്‌ ഇടയാക്കിയ സാഹചര്യമോ, 2016ൽ പുനഃസംഘടിപ്പിച്ചതോ സമിതി പരിശോധിച്ചില്ല. വികസനപദ്ധതികൾക്ക്‌ പണം കണ്ടെത്താനാകാത്തത്‌ എന്തുകൊണ്ടാണെന്നും അതിന്‌ ബദലെന്ത്‌ എന്നും സമിതി നിർദേശിക്കുന്നുമില്ല.


പറവൂരിൽമാത്രം 77 കോടി


മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂർ മണ്ഡലത്തിലുമുണ്ട്‌ കിഫ്‌ബിയുടെ വികസന വിസ്‌മയങ്ങൾ. ഇവിടെ വിവിധ പദ്ധതികൾക്ക്‌ കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചത് 77 കോടി രൂപ. സ്‌കൂൾ കെട്ടിടനിർമാണം, അറ്റകുറ്റപ്പണി എന്നിവയ്‌ക്കും കുടിവെള്ളപദ്ധതി, റോഡ്‌, പാലം എന്നിവയുടെ നിർമാണത്തിനുമാണ്‌ പണം അനുവദിച്ചത്‌. ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻഡറി സ്‌-കൂളിന് അഞ്ചുകോടി, കൈതാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌-കൂളിന്‌ മൂന്നുകോടി, വടക്കുംപുറം ഗവ. യു പി സ്‌-കൂളിന്‌ ഒരുകോടി എന്നിങ്ങനെ അനുവദിച്ചു. ചേന്ദമംഗലം–മാട്ടുപുറം പാലത്തിന്‌ 12 കോടി, ചെറായി–ചാത്തനാട് തീരദേശ റോഡിന് 20 കോടി, പറവൂർ–ചെറായി സമാന്തര പാലത്തിനും റോഡിനുമായി 20 കോടി, വരാപ്പുഴ പഞ്ചായത്തിൽ പഴയ പൈപ്പ്-ലൈൻ- മാറ്റി പുതിയവ സ്ഥാപിക്കാൻ 16 കോടി എന്നിവയും അനുവദിച്ചു. മണ്ഡലത്തിന്റെ ആവശ്യമറിഞ്ഞ്‌ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതികളാണ്‌ ഇതെല്ലാം.


ആലുവ മുതൽ പറവൂർവരെ 220/110 കെവി എംസിഎംവി ലൈൻ സ്ഥാപിക്കൽ ഉൾപ്പെടെ വൈദ്യുതി പദ്ധതികൾ, പറവൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി കെട്ടിടങ്ങളുടെ നവീകരണവും വികസനവും, കക്കൂസ്‌ മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതി എന്നിവയും കിഫ്‌ബിയിലൂടെ പൂർത്തിയാക്കിയതാണ്‌. കഴിഞ്ഞകാലങ്ങളിൽ മണ്ഡല വികസനത്തിന് കിഫ്‌ബിയെ ആശ്രയിച്ച സതീശനാണ്‌ ഇപ്പോൾ അതിനെ കുഴിച്ചുമൂടുന്നത്‌.


ചെന്നിത്തലയ്ക്കും കിട്ടി 
കൈനിറയെ


കിഫ്‌ബിയിൽനിന്ന്‌ ഏറ്റവുമധികം സഹായം കിട്ടിയ മണ്ഡലങ്ങളിലൊന്നാണ്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ഹരിപ്പാട്‌. 140 കോടിയുടെ വലിയഴീക്കൽ പാലം കേരളത്തിലെ ബൃഹദ്‌ പദ്ധതികളിൽ ഒന്നാണ്‌. ആറാട്ടുപുഴ– തൃക്കുന്നപ്പുഴ ഭാഗത്ത്‌ കടൽഭിത്തി നിർമാണത്തിന്‌ 120 കോടി രൂപ ലഭിച്ചു. പൊതുവിദ്യാലയങ്ങളുടെ സ‍ൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും മണ്ഡലത്തിന്‌ വലിയ പരിഗണന ലഭിച്ചു. സ്‌മാർട്ട്‌ ക്ലാസ്‌ മുറി, കളിസ്ഥലം, സയൻസ്‌ലാബ്‌ തുടങ്ങിയവ ഉൾപ്പെടുത്തി മണ്ഡലത്തിലെ അഞ്ച്‌ സ്‌കൂളുകൾ മാതൃകാ വിദ്യാലയങ്ങളായി മാറിയതും കിഫ്‌ബിയുടെ കരുത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home