ജില്ലാപഞ്ചായത്തുകളിൽ ഇനി 346 വാർഡ്‌ , 87 നഗരസഭകളിൽ 3241, 6 കോർപറേഷനുകളിൽ 421

തദ്ദേശവാർഡ് പുനർവിഭജനം പൂർത്തിയായി ; സംസ്ഥാനത്ത്‌ 23,612 വാർഡുകൾ

Ward Delimitation kerala
വെബ് ഡെസ്ക്

Published on Aug 13, 2025, 01:17 AM | 1 min read


തിരുവനന്തപുരം

തദ്ദേശവാർഡ് പുനർനിർണയം പൂർത്തിയായപ്പോൾ സംസ്ഥാനത്ത്‌ ഗ്രാമപഞ്ചായത്തുമുതൽ ജില്ലാ പഞ്ചായത്തുവരെ ആകെ 23,612 വാർഡുകൾ. നേരത്തെ 21,900 വാർഡുകളാണ്‌ ഉണ്ടായിരുന്നത്‌. ജില്ലാപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം ഡീലിമിറ്റേഷൻ കമീഷൻ അംഗീകരിച്ചതോടെ 14 ജില്ലാ പഞ്ചായത്തുകളിലായി 331 വാർഡുണ്ടായിരുന്നത്‌ 346 ആയി വർധിച്ചു.


മൂന്ന് ഘട്ടമായായിരുന്നു പുനർവിഭജനം. ആദ്യം പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലും തുടർഘട്ടങ്ങളിൽ ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിലും. തദ്ദേശസ്ഥാപനങ്ങളിലെ 87 നഗരസഭകളിലെ 3113 വാർഡുകൾ 3241 ആയും ആറ് കോർപറേഷനുകളിലെ 414 വാർഡുകൾ 421 ആയും 941 പഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17,337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും വർധിച്ചു.


ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് ജൂലൈ 21നാണ്‌ പ്രസിദ്ധീകരിച്ചത്‌. 147 പരാതികൾ ലഭിച്ചു. പരാതികൾകൂടി പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്‌. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ചെയർമാനായ കമീഷനാണ് വാർഡ്‌ പുനർവിഭജന പ്രക്രിയ നടത്തിയത്. വാർഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാർഡുകളുടെ ഡിജിറ്റൽ ഭൂപടവും തയ്യാറാക്കി. അന്തിമവിജ്ഞാപനം www.compose.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home