വഖഫ് ബോർഡ്: പിന്നിൽ കോലീബി ഗൂഢാലോചനയെന്ന് ഐഎൻഎൽ

കോഴിക്കോട്: കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും കൂടി നടത്തിയ ഗൂഢാലോചനയാണ് വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിൽ എത്തിച്ചതെന്ന് ഐഎൻഎൽ. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയെ പിന്തുണച്ചതിൽ ലീഗ് നിലപാട് വ്യക്തമാക്കണം.
നിയമാനുസൃതമായല്ല ഇടതുസർക്കാർ വഖഫ് ബോർഡ് ഉണ്ടാക്കിയതെന്ന വകുപ്പുമന്ത്രി ഷംസുദ്ദീന്റെ വാദം ബാലിശമാണ്. മുനമ്പം ഭൂമി തട്ടിയെടുത്ത് കൈയേറ്റ മാഫിയക്ക് തീറെഴുതി കൊടുക്കാൻ വി ഡി സതീശൻ നടത്തുന്ന നീക്കങ്ങളുടെ പരിണതിയാണ് വഖഫ് ബോർഡിനെ മരവിപ്പിക്കുന്നതിൽ കലാശിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.










0 comments