വഖഫ് നിയമ ഭേദഗതി: സിപിഐ എം സെമിനാർ ഞായറാഴ്‌ച

മലപ്പുറം : "വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും' വിഷയത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്‌ച മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കും. പകൽ മൂന്നിന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
വഖഫ് ഭേദഗതി നിയമത്തിൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച സംഘപരിവാർ അനുകൂല നിലപാട് സെമിനാർ വിശകലനംചെയ്യും. ജസ്റ്റിസ് വി കെ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, മുൻ മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ ടി ജലീൽ, വഖഫ് ബോർഡ് അംഗം ഉമ്മർ ഫൈസി മുക്കം, ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർ സംസാരിക്കും.









0 comments