എസി റോഡിലെ അപകടമരണം
പൊലിഞ്ഞത് വീടിന്റെ ഏക പ്രതീക്ഷ

തിരുവല്ല
16 വർഷം മുന്പ് ഭർത്താവ് മേപ്രാൽ നെടുംപറമ്പിൽ എൻ സി രാജു മരിച്ചു. ശനിയാഴ്ച പുലർച്ചെ വാഹനാപകടത്തിൽ വീടിന്റെ ഏക പ്രതീക്ഷയായിരുന്ന മകനും മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ഷൈലാ രാജുവിന് മകൻ സച്ചിൻ രാജുവിന്റെ അപ്രതീക്ഷിതമായ മരണം താങ്ങാനാവുന്നില്ല. മകൾ സോനാ രാജു ബി എസ് സി നഴ്‌സിങ് പഠനത്തിനുശേഷം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതേയുള്ളു.
മെക്കാനിക്കൽ ഓട്ടോമൊബൈൽ ബിരുദധാരിയായ സച്ചിൻ രാജു കുവൈത്തിൽ ജോലിചെയ്തു വരികയായിരുന്നു. ഒരു മാസം മുന്പാണ് നാട്ടിലെത്തിയത്. ഒരു മാസത്തിനുശേഷം മാൾട്ടയിലേക്ക് ജോലിക്ക് പോകാനിരിക്കെയാണ് കുടുംബത്തിന്റെ ഏകപ്രതീക്ഷയായ സച്ചിന്റെ ജീവനും വാഹനാപകടത്തിൽ പൊലിഞ്ഞത്.









0 comments