ad
Deshabhimani

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവി; സെമി കാണാതെ പുറത്ത്

Hockey World Cup India Netherlands

ഹോക്കി ലോകകപ്പിൽ ഇന്ത്യ- നെതർലൻഡ്സ് മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 22, 2026, 10:36 PM | 1 min read

ആസ്‌റ്റൻവീൽ: ഹോക്കി ലോകകപ്പിൽ രണ്ടാം റ‍ൗണ്ടിൽ നെതർലൻഡ്സിനെതിരെ ഇന്ത്യൻ പുരുഷ ടീമിന്‌ തോൽവി. ഇന്ത്യയ്ക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച് ആതിഥേയർ സെമിഫൈനലിൽ കടന്നു.


തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യത അവസാനിച്ചു. തിങ്കളാഴ്ച അർജന്റീനയ്‌ക്കെതിരെ വിജയിച്ചാൽ പോലും ഇന്ത്യക്ക് മൂന്ന് പോയിന്റ് മാത്രമേ നേടാനാകൂ. സെമിയിൽ പ്രവേശിക്കാൻ ഇത് പര്യാപ്തമല്ല.


52-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് സിംഗ് മാത്രമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഡുക്കോ ടെൽജെൻകാമ്പ് (41-ാം മിനിറ്റ്), ജെപ് ഹോഡേമാക്കേഴ്‌സ് (51-ാം മിനിറ്റ്), തിജ്‌സ് വാൻ ഡാം (55-ാം മിനിറ്റ്) എന്നിവരാണ് നെതർലൻഡ്സിനായി ഗോളുകൾ നേടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home