ad
Deshabhimani

ബിജെപി ഭരിക്കുന്നയിടങ്ങളിൽ സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടുന്നു: ഐഷി ഘോഷ്

DYFI State Conference Aishe Ghosh

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 11:17 PM | 1 min read

തൃശൂര്‍: രാജ്യത്തിനകത്ത് വർഗീയത നടപ്പിലാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. വിദ്യാർഥികൾക്ക് സുതാര്യമായ പരീക്ഷാ സംവിധാനങ്ങളും ഉദ്യോഗാർത്ഥികൾക്ക് തൊഴിലോ ലഭിക്കുന്ന സാഹചര്യം ഇപ്പോൾ ഇന്ത്യയിൽ ഇല്ലെന്നും ഐഷി ഘോഷ് പറഞ്ഞു. തൃശൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


ബിജെപി അധികാരത്തിലെത്തിയ അടുത്ത നാൾ മുതൽ തന്നെ ജനവിരുദ്ധ ജനദ്രോഹ അജണ്ടകൾ നടപ്പാക്കി വരികയാണ്. 2015ൽ നരേന്ദ്രമോദി അധികാരത്തിൽ എത്തുമ്പോൾ പറഞ്ഞിരുന്നത് രാജ്യത്തെ യുവാക്കൾക്ക് നല്ല ദിനങ്ങളും രാജ്യത്തിന്റെ വികസനവും ആയിരുന്നു. പെൺകുട്ടികളെ സംരക്ഷിക്കുക, അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാൽ ഇപ്പോൾ കഴിഞ്ഞ 12 വർഷങ്ങളിലായി ആർഎസ്എസിന്റെയും ജനവിരുദ്ധ വിദ്യാർഥിവിരുദ്ധ, യുവജനവിരുദ്ധമായ നടപടികളാണ് കാണുന്നത്.


വിദ്യാഭ്യാസ മേഖലയിൽ വൻതോതിൽ ആണ് ഫണ്ടുകൾ വെട്ടി കുറയ്ക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപകമായി സർക്കാർ സ്കൂളുകൾ സാമ്പത്തിക ബാധ്യത മൂലം അടച്ചു പൂട്ടുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉള്ള ഏറ്റവും ഗുരുതരമായ തൊഴിലില്ലായ്മ ശതമാനം നിലനിൽക്കുന്നത് 2014 ബിജെപി അധികാരത്തിൽ എത്തിയതിനു ശേഷമാണ്. രാജ്യത്ത് തൊഴിലില്ലാതെ അതിജീവിച്ചു പോകാൻ നിരവധി പേർ കഷ്ടപ്പെടുകയാണ്. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം മാത്രം നിരവധി കരാർ ജോലികളാണ് കൊണ്ടുവന്നത്.


തങ്ങളുടെ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിന്റെ നടപടികളോട് ഇവിടത്തെ വിദ്യാർഥികൾ എങ്ങനെ പ്രതികരിച്ചു എന്ന് ജന്തർമന്തറിലെ സമീപകാല സമരങ്ങൾ വ്യക്തമാക്കുന്നു. സംഘടിതമായ സമരങ്ങൾ പ്രക്ഷോഭങ്ങൾ എന്നിവ എങ്ങനെ സംഘടിപ്പിക്കണമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും രാജ്യത്തിന് എന്നും കാണിച്ചുകൊടുത്തു. വിദ്യാർഥികൾ ശക്തമായി സംഘടിച്ചാൽ 37 ദിവസത്തിനുള്ളിൽ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രിയെ തന്നെ താഴെ ഇറക്കാം എന്ന് ആ സമരം തെളിയിച്ചു. ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇനിയും വിരുദ്ധനയങ്ങളുമായി മുന്നോട്ടുപോയാല്‍ മന്ത്രിസഭതന്നെ രാജിവയ്ക്കേണ്ടിവരും. – ഐഷി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home