Deshabhimani

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം: കുട്ടി മരിച്ചു, എട്ട് പേരെ രക്ഷപ്പെടുത്തി

delhi building collapse seemapuri
വെബ് ഡെസ്ക്

Published on Oct 07, 2026, 09:14 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ കുട്ടി മരിച്ചു. കുഞ്ഞിന്റെ തല വേർപെട്ട സ്ഥിതിയിലായിരുന്നുവെന്ന് ഡിസിപി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു. ഇതുവരെ എട്ടുപേരെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തനത്തെത്തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് ഡൽഹി പൊലീസ് അറിയിച്ചു.


സത്യ നികേതനിലെ ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് വെറും ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. സ്പെറ്റംബർ ആറിനാണ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home