ad
Deshabhimani

ഓർമകൾ നെഞ്ചേറ്റി വി എസിന്റെ 
കുടുംബം മടങ്ങി

VS FAMILY
വെബ് ഡെസ്ക്

Published on Jul 28, 2025, 03:50 AM | 1 min read

അമ്പലപ്പുഴ : വി എസിന്റെ ഓർമകൾ നെഞ്ചേറ്റി ഭാര്യ വസുമതിയും മകൻ വി എ അരുൺകുമാറും തിരുവനന്തപുരത്തേക്ക്​ മടങ്ങി. ഞായർ പകൽ 1.15 നാണ്​ വസുമതി പറവൂരിലെ വേലിക്കകത്ത് വീട്ടിൽനിന്ന്​ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മരുമകൾ ഡോ. രജനി, മക്കൾ, വസുമതിയുടെ ഇളയ സഹോദരി ലീല എന്നിവരും കൂടെയുണ്ട്​.


രാവിലെ ​ വലിയ ചുടുകാട്ടിലെത്തി വി എസിന്റെ സംസ്‌കാരസ്ഥലം സന്ദർശിച്ചശേഷം വൈകിട്ടാണ്‌ അരുൺകുമാർ തിരിച്ചത്‌. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്, മുതിർന്ന നേതാവ്​ ജി സുധാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം, എം എം ലോറൻസിന്റെ മകൻ സജീവ്, മുൻമന്ത്രി എം കെ കൃഷ്​ണന്റെ മകൻ റോബിൻ രാജ് എന്നിവർ വേലിക്കകത്ത്‌ വീട്ടിലെത്തി. വലിയ ചുടുകാട്ടിൽ ഞായറാഴ്​ചയും ജനത്തിരക്കായിരുന്നു. രാവിലെമുതൽ വേലിക്കകത്ത് വീട്ടിലും ആളുകളെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home