Deshabhimani

‘അപകടനില തരണം ചെയ്ത്‌ അച്ഛൻ തിരിച്ചുവരും’; വി എസിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മകൻ

vs
വെബ് ഡെസ്ക്

Published on Jun 28, 2025, 08:38 PM | 1 min read

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മകൻ. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ വി എസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി മകൻ വി എ അരുൺകുമാർ അറിയിച്ചത്‌.


അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛൻ, തീർച്ച.– അരുൺകുമാർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home