ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ? ഇത് കേരളത്തിന് പ്രതീക്ഷ നൽകുന്നത്- മുരളി തുമ്മാരുകുടി

'എങ്ങനെയാണ് ഒരു മനുഷ്യൻ ദശലക്ഷേക്കണക്കിന് ആളുകൾക്ക് ഇത്രയും പ്രിയങ്കരനാകുന്നത്?
താൻജനിച്ചു വീണ സമൂഹത്തിലെ പാവങ്ങളുടെ കൂടെ നിന്ന്, അനീതികളെ എതിർത്ത് തോൽപ്പിച്ച് കൂടുതൽ നല്ലൊരു സമൂഹവും ജീവിതവും പിൻതലമുറകൾക്ക് നൽകി ഒരാൾ കടന്നുപോകുമ്പോൾ ആ തലമുറയുടെ പ്രതികരണമാണ് നാം കാണുന്നത്'- മുരളി തുമ്മാരുകുടി എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
കണ്ണേ കരളേ വി എസ്സേ
ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ
സഖാവ് വി എസ് അച്ചുതാനന്ദൻ്റെ അന്ത്യയാത്ര കാണുന്നു
ഇന്നലെ രാത്രി പലവട്ടം പലയിടത്ത് കണ്ടു. ബോണിൽ ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവസാനയാത്ര ഹരിപ്പാട് എത്തുന്നതേ ഉള്ളൂ
എവിടെയും ജനസമുദ്രമാണ്. ഉയരുന്ന മുദ്രാവാക്യങ്ങളാണ്.
എങ്ങനെയാണ് ഒരു മനുഷ്യൻ ദശലക്ഷേക്കണക്കിന് ആളുകൾക്ക് ഇത്രയും പ്രിയങ്കരനാകുന്നത്?
താൻജനിച്ചു വീണ സമൂഹത്തിലെ പാവങ്ങളുടെ കൂടെ നിന്ന്, അനീതികളെ എതിർത്ത് തോൽപ്പിച്ച് കൂടുതൽ നല്ലൊരു സമൂഹവും ജീവിതവും പിൻതലമുറകൾക്ക് നൽകി ഒരാൾ കടന്നുപോകുമ്പോൾ ആ തലമുറയുടെ പ്രതികരണമാണ് നാം കാണുന്നത്.
വഴിയരികിൽ കാത്തുനിന്ന ലക്ഷങ്ങളിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചത് ഒരു സാധാരണക്കാരനെപ്പോലെ വി എസ്സിൻ്റെ ഭൗതികശരീരവുമായി എത്തുന്ന വാഹനം കാത്തുനിൽക്കുന്ന ശ്രീ രമേഷ് ചെന്നിത്തലയെ ആണ്.
ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ചയുണ്ടാകുമോ?
കേരളം പ്രതീക്ഷ നൽകുന്നത് ഇത്തരം ഉത്തമമാതൃകകളിൽ കൂടിയാണ്.
മുരളി തുമ്മാരുകുടി









0 comments