നൂറ്റാണ്ടിന്റെ ശബ്ദം; പോരാട്ടത്തിന്റെ പ്രതീകം; വി എസ് ഇല്ലാത്ത ആദ്യ പിറന്നാൾ

തിരുവനന്തപുരം: കേരളത്തിൻറെ വിപ്ലവ സൂര്യൻ സഖാവ് വി എസ് അച്യുതാനന്ദൻറെ ജന്മദിനമാണ് ഇന്ന്. വിഎസ് ഇല്ലാത്ത അദ്ദേഹത്തിന്റെ 102 -ാ ജന്മദിനം. ദാരിദ്ര്യത്തിലും പട്ടിണിയിലും തളരാതിരുന്ന മനുഷ്യൻ. തൊഴിലാളിവർഗത്തിന്റെ അവകാശമെന്തെന്നറിഞ്ഞ് ആവസാന ശ്വാസം വരെയും നമ്മേ പോരാട്ടങ്ങളുടെ അർഥവും വ്യാപ്തിയും ആവശ്യകതയുമെന്തെന്ന് മനസിലാക്കിത്തന്ന പോരാളി.വി എസ് എന്ന രണ്ടക്ഷരം ഇന്ത്യന്‍ വിപ്ലവ ചരിത്രത്തിലെ തന്‍റെ സുവര്‍ണ ഏടുകളിലൊന്നായി മാറും 
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസ് അച്യുതാന്ദൻ തൻറെ ത്യാഗപൂർണമായ ജീവിതത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വളർച്ചയിൽ മുന്നിൽ നിന്ന് നയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ തുടങ്ങി ഇടതുപക്ഷ രാഷ്ട്രീയത്തിൻറെ വിവിധ മേഖലകളിൽ വി എസ് തിളങ്ങി നിന്നു.
പ്രായത്തെ പിന്നിലാക്കി, അക്ഷീണം പ്രയത്നിച്ച പോരാളി. വിഎസ് അങ്ങനെ പലതുമായിരുന്നു.. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള തൊഴിലാളി സമരങ്ങളുടെ കാലത്തും ജനമനസ്സുകളിൽ പ്രശോഭിച്ച വ്യക്തി പ്രഭാവമായിരുന്നു വി എസിന്റേത്. തികഞ്ഞ രാഷ്ട്രീയ ധാരണയുള്ള ഒരു ജനനേതാവായി വളർന്ന് വികസിച്ച് ജനങ്ങളെ തന്നോടൊപ്പവും അതുവഴി പാർട്ടിയോടൊപ്പവും ചേർത്തുപിടിച്ചു.










0 comments