ad
Deshabhimani

'വോട്ട് ബാങ്കിനപ്പുറം മതേതര നിലപാടുകളിൽ ഉറച്ചുനിൽക്കണം'; മന്ത്രി ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി സന്ദർശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

bindu krishna

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

വെബ് ഡെസ്ക്

Published on May 31, 2026, 10:57 PM | 1 min read

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുൽഖിഫിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വെള്ളാപ്പള്ളി നടേശൻ - ബിന്ദു കൃഷ്ണ സന്ദർശനത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചത്.


വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച വാർത്തയും ചിത്രങ്ങളും കാണുമ്പോൾ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവർത്തകർക്കുള്ളതെന്നും സന്ദർശനത്തെ പൂർണ്ണമായി അപലപിക്കുന്നുവെന്നും വി പി ദുൽഖിഫിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;


അതേസമയം, ബിന്ദു കൃഷ്ണയുടെ സന്ദർശനം പുറത്തുവന്നതോടെ യുഡിഎഫിനുള്ളിൽ പല ഭാ​ഗത്തും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്.വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വെള്ളാപ്പള്ളി നടേശന്റെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും മന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ബിന്ദു കൃഷ്ണയുടെ ഔദ്യോഗിക പേജിലും അല്ലാതെയും നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home