ad
Deshabhimani

‘അളിയൻ നിയമനം’

print edition ലോകായുക്തയെ സമീപിക്കും: ഡിവൈഎഫ്‌ഐ

VK Sanoj

വി കെ സനോജ്‌

വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 AM | 1 min read

തിരുവനന്തപുരം : വൈദ്യുതിമന്ത്രി സണ്ണി ജോസഫ്‌ സ്റ്റാഫിൽ സ്വന്തം അളിയനെ തിരുകിക്കയറ്റിയത്‌ അഴിമതിക്ക്‌ കോപ്പുകൂട്ടാനെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എംഎൽഎ. കച്ചവടം നടത്താൻ വിശ്വസ്‌തനായ ഒരാളെ കൂടെ നിർത്തണം എന്നതാണ്‌ ഉദ്ദേശ്യം. സ്വജനപക്ഷപാതം കാണിച്ച്‌ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ആ സ്ഥാനത്ത്‌ തുടരാൻ യോഗ്യനല്ല. വിഷയത്തിൽ ഡിവൈഎഫ്ഐ ലോകായുക്തയെ സമീപിക്കുമെന്ന്‌ സനോജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വലിയ ധാർമിക പ്രസംഗം നടത്തിയ യുഡിഎഫ്‌ നേതാക്കൾ എന്തുകൊണ്ടാണ്‌ സണ്ണി ജോസഫ്‌, അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി സഹോദരീ ഭർത്താവിനെ നിയമിച്ചതിൽ ഒരക്ഷരം മിണ്ടാത്തത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നികുതി ഭീകരത ആണെന്നായിരുന്നു യുഡിഎഫ്‌ ആരോപണം. എണ്ണ വില ഉയർന്നതിന്റെ ഭാഗമായുള്ള നികുതി വർധന ഉപേക്ഷിക്കാൻ യുഡിഎഫ്‌ സർക്കാർ തയ്യാറാകുമോ.


മറുപടി നൽകാതെ മുഖ്യമന്ത്രി വി ഡി സതീശൻ ഒളിച്ചോടുകയാണ്‌. നികുതി കുറച്ച്‌ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച ഭാരം കുറയ്‌ക്കാൻ സർക്കാർ തയ്യാറാകണം. കട്ടേല സ്‌കൂളിലെ വിദ്യാർഥികളോട്‌ തരംതാഴ്‌ന്ന നിലയിലാണ്‌ വി മുരളീധരൻ എംഎൽഎ പെരുമാറിയത്‌. ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം അറിയാൻ കേരളത്തിന് താൽപ്പര്യമുണ്ടെന്നും വി കെ സനോജ്‌ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home