ad
Deshabhimani

print edition വിഴിഞ്ഞം ഔട്ടർ റിങ്‌ റോഡ് പദ്ധതി നഷ്ടപരിഹാര കേസ്‌; കേന്ദ്ര ഉപരിതല ഗതാഗതസെക്രട്ടറി ഹാജരാകണം: ഹൈക്കോടതി

Luxury tax
വെബ് ഡെസ്ക്

Published on Jun 21, 2026, 02:26 AM | 1 min read

കൊച്ചി: വിഴിഞ്ഞം ഔട്ടർ റിങ്‌ റോഡ് പദ്ധതിക്ക് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതിനിർദേശം പാലിക്കാത്തതിന് കേന്ദ്ര ഉപരിതല ഗതാഗതസെക്രട്ടറിയെ വിളിപ്പിച്ച് ഹൈക്കോടതി. തിങ്കളാഴ്ച ഓൺലൈനായി ഹാജരായി വിശദീകരണം നൽകാനാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ നിർദേശം. ബാലരാമപുരം സ്വദേശി ജി അജിത് അടക്കം സമർപ്പിച്ച ഹർജിയിലാണ് വിഴിഞ്ഞം ഔട്ടർ റിങ്‌ റോഡ് പദ്ധതിക്ക് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതിനിർദേശം പാലിക്കാത്തതിന് കേന്ദ്ര ഉപരിതല ഗതാഗതസെക്രട്ടറിയെ വിളിപ്പിച്ച് ഹൈക്കോടതി. നടപടി.

മാർച്ച് 17ന് ഹർജി പരിഗണിച്ചപ്പോൾ, നഷ്ടപരിഹാരം വൈകുന്നതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ദേശീയപാത നിയമത്തിലെ സെക്‌ഷൻ 3ഡി പ്രകാരം വിജ്ഞാപനം വന്നാൽ ഭൂമി പൂർണമായും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകും. ഇതോടെ ഉടമകൾക്ക് ഭൂമിയിലുള്ള അവകാശം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിക്ക് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദിച്ചത്. തുടർന്ന് വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. മെയ് 29ന് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം സമയം തേടി. കഴിഞ്ഞദിവസം പരിഗണനയ്ക്ക് വന്നപ്പോൾ വാദത്തിന് ഹാജരായില്ല.

സത്യവാങ്മൂലവും സമ‌ർപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറി ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home