print edition വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ടം കമീഷനിങ് വൈകും; നടപ്പ് സാമ്പത്തിക വർഷത്തെ നിക്ഷേപം 1500 കോടി

സുനീഷ് ജോ
Published on Jun 03, 2026, 01:36 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട കമീഷനിങ് വൈകും. നിർമാണത്തിനുള്ള നിക്ഷേപത്തിൽ കന്പനി നിയന്ത്രണം ഏർപ്പെടുത്തിയതായാണ് വിവരം. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ചുമതലയുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (എവിപിപിഎൽ) സംസ്ഥാന സർക്കാരും തമ്മിലുള്ള കരാർപ്രകാരം 2028 ഡിസംബറിൽ കമീഷനിങ് നടക്കേണ്ടതാണ്. രണ്ടുമുതൽ നാലുഘട്ടം ഒന്നിച്ച് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ജനുവരി 24ന് ഒൗദ്യോഗിക ഉദ്‌ഘാടനവും തീരുമാനിച്ചിരുന്നു. 2025 നവംബറിൽ നിർമാണം ആരംഭിച്ചു. 2--025 –2-026 സാന്പത്തിക വർഷത്തിൽ 1000 കോടിക്ക് അടുത്ത് നിക്ഷേപിച്ചതായാണ് വിവരം.
നടപ്പുസാന്പത്തിക വർഷം 1500 കോടി രൂപകൂടി അദാനി കന്പനി നീക്കിവച്ചേക്കും. ഇതുകൂടി ചേരുന്പോൾ 30 ശതമാനം പ്രവൃത്തിയാകും. ആകെ 16,000 കോടി നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമീഷനിങ് ബാലരാമപുരം – വിഴിഞ്ഞം റെയിൽപ്പാത പൂർത്തിയാകുംവരെ നീട്ടികൊണ്ടുപോകുമെന്നാണ് വിവരം. പേർട്ട് അധികൃതർ സിഇഒ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 1200 മീറ്റർ ബെർത്തിന്റെ നിർമാണം, ക്രെയിൻ സ്ഥാപിക്കൽ, ഒരുകിലോമീറ്റർ പുലിമുട്ട് നിർമാണം, കണ്ടെയ്നർ യാർഡിന്റെയും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബർത്ത് നിർമാണം, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്ത് (പുലിമുട്ടിനോടനുബന്ധിച്ച്) നിർമാണം, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, കടൽ നികത്തി 77.17 ഹെക്ടർ സൃഷ്ടിക്കൽ എന്നിവയാണ് രണ്ടാംഘട്ടത്തിലുള്ളത്. ഇത് പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും.










0 comments