Deshabhimani

print edition വിഴിഞ്ഞം തുറമുഖം; ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിച്ചു

vizhinjam.
വെബ് ഡെസ്ക്

Published on Nov 19, 2026, 12:06 AM | 1 min read

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി- ഇറക്കുമതി (എക്‌സിം) മാരിടൈം സേവന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (വിസിൽ) ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ട്രേഡ് ഫെസിലിറ്റേഷൻ യോഗം സംഘടിപ്പിച്ചു.


മാസ്‌കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ സർക്കാർ ഏജൻസികൾ, തുറമുഖ നടത്തിപ്പുകാർ, ഷിപ്പിങ്‌ കമ്പനികൾ, വ്യവസായ– -വ്യാപാര മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു കേൽക്കർ, വിസിൽ എംഡി ജെറോമിക് ജോർജ്, കസ്റ്റംസ് അഡീഷണൽ കമീഷണർ പി ജി ഗായത്രി, തിരുവനന്തപുരം ഫോറിൻ റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ സ്വാതി എസ് കുമാർ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ക്യാപ്റ്റൻ ഗിരീഷ് ചന്ദ്ര, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ നാഗരാജൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home