വിഷു ആശംസകൾ
print edition 'പൊന്നിൻ വിഷു' ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി ഇന്ന് വിഷു. ചൊവ്വാഴ്‌ചയായിരുന്നു മേടം ഒന്നെങ്കിലും ഇത്തവണ ബുധനാഴ്ചയാണ് വിഷു. ആഘോഷം കെങ്കേമമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി കഠിനമായ ചൂടിനെപ്പോലും അവഗണിച്ച് ജനങ്ങൾ ഒഴുകിയെത്തിയപ്പോൾ തലസ്ഥാന നഗരിയിലെ വിപണികളിലെല്ലാം ചൊവ്വാഴ്ച വൻ തിരക്കായിരുന്നു. തമിഴ്‌നാട്ടിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ച കണിക്കൊന്നപ്പൂക്കൾ നഗരത്തിന്റെ വ്യാപാര സിരാകേന്ദ്രമായ ചാലയെ മഞ്ഞക്കടലാക്കി. 50– 200 രൂപയായിരുന്നു വില.
കണിക്കൊന്നയും കണിയൊരുക്കാനുള്ള പച്ചക്കറികളും ഫലങ്ങളും അടങ്ങിയ കിറ്റിനും ആവശ്യക്കാരേറെ. കൺസ്യൂമർഫെഡ്, സപ്ലൈകോ, കുടുംബശ്രീ തുടങ്ങിയവ സംസ്ഥാനമാകെ വിഷുച്ചന്തകൾ നടത്തി. വസ്‌ത്രാലയങ്ങളും സജീവം. ബുധൻ പുലർച്ചെ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനമുണ്ടാകും. പത്മനാഭസ്വാമി ക്ഷേത്രത്തിൽ വലിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.










0 comments