കാല്‍നട യാത്രക്കാരുടെ സുരക്ഷ അവഗണിച്ചതിന്‌ പിഴ; 1232 നിയമലംഘനങ്ങള്‍; 2,57,760 രൂപ പിഴ

.
വെബ് ഡെസ്ക്

Published on Nov 19, 2025, 01:17 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ റോഡിൽ കാല്‍നട യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൊലീസ്‌ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 1232 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,57,760 രൂപ പിഴ ചുമത്തുകയും ചെയ്തു. 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിക്ക്‌ വിട്ടു.


ട്രാഫിക് – റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്റ്‌ നടപടിയും ബോധവല്‍ക്കരണ ഡ്രൈവും. 14ന് ആരംഭിച്ച ഡ്രൈവിൽ കാല്‍നടയാത്രക്കാരുടെ ക്രോസിങ്ങുകളിൽ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവ നിരീക്ഷിച്ച്‌ കര്‍ശന നടപടിയെടുത്തു.


2025ല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ 218 എണ്ണവും സീബ്രാ ക്രോസിങ്ങിലെ അപകടമാണ്‌. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാൽ പൊതുജനങ്ങൾക്ക്‌ 9747001099 എന്ന നന്പറിൽ അറിയിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home