ad
Deshabhimani

സ്കൂൾ കലോത്സവം: വിധികർത്താക്കൾ വിജിലൻസ്‌ നിരീക്ഷണത്തിലാവും- മന്ത്രി വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Dec 20, 2025, 05:03 PM | 1 min read

തൃശൂർ: തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം പൂർണമായും പരാതി രഹിത മേളമായി മാറുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാൽനാട്ടിനുശേഷം നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


വിധികർത്താക്കളെ സംബദ്ധിച്ചിടത്തോളം പൂർണമായും സംസ്ഥാന പൊലീസിന്റെയും വിജിലൻസിന്റയും നിരീക്ഷണത്തിലായിരിക്കും.

വിധികർത്താക്കൾ സത്യവാങ്ങ്‌ മൂലം എഴുതി നൽകണം. ഇതിൽ നിന്ന്‌ വ്യത്യസ്‌ഥമായി വിധിനിർണയം നടത്തിയാൽ നിയമപരമായി നടപടി സ്വീകരിക്കും. അത്തരത്തിൽ എല്ലാ തരത്തിലുമുള്ള ജാഗ്രതയോടെയാകും കലോത്സവം നടക്കുക. മേള തൃശൂരിലെ ജനത നെഞ്ചേറ്റി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.


ജനുവരി 14 മുതൽ 18വരെയാണ്‌ കലോത്സവം. 25 വേദികളിൽ 249 മത്സര ഇനങ്ങളാണുള്ളത്‌. 14000 ത്തോളം വിദ്യാർഥികൾ മത്സരത്തിനെത്തും. നാന്നൂറോളം വിധികർത്താക്കളുണ്ടാവും. 14ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കും. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home