എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയുള്ള അപ്പീൽ ഉടൻ പരിഗണിക്കില്ല

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ തുടരുന്നതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. ജനറൽ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി വെള്ളാപ്പള്ളി സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളി.
എസ്എൻഡിപി യോഗം ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര കമ്പനി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് കോടതി നടപടി. ഒരാൾക്ക് തന്നെ തുടർച്ചയായി പദവികളിൽ ഇരിക്കുന്നതിനും പ്രാതിനിധ്യ വോട്ട് രീതിക്കുമെതിരെ ഉയർന്ന പരാതികളിലാണ് കോടതിയുടെ നിരീക്ഷണം.
നിലവിലെ ഭരണസമിതിയുടെ കാലാവധിയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഇനി കോടതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് വെള്ളാപ്പള്ളി പക്ഷത്തിന്റെ നീക്കം. യോഗത്തിലെ ഒരു വിഭാഗം ദീർഘകാലമായി വെള്ളാപ്പള്ളി നടേശനെതിരെ രംഗത്തുണ്ട്.










0 comments