print edition തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംഎൽആർ – എക്സാലോജിക് കരാറിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ ശുപാർശയിൽ എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇ ഡി അന്വേഷണം സംബന്ധിച്ച് രാഷ്ട്രീയ വീക്ഷണമല്ല, നിയമപരമായ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഡി സര്‍ക്കാരിനു നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. സിഎംആര്‍എല്‍ നല്‍കിയ മൊഴി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയാണ് പരിശോധിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഇഡിയെ ന്യായീകരിക്കുന്പോൾ കർണാടകയിലും ഉത്തരാഖണ്ഡിലും കോൺഗ്രസ് നേതാക്കൾക്കെതിരായ ഇഡി അന്വേഷണത്തെ ന്യായീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.









0 comments