print edition മുഖ്യമന്ത്രി വിവാദ ചുഴിയിൽ; ന്യായീകരിക്കാനില്ലെന്ന് മന്ത്രിമാർ

പ്രത്യേക ലേഖകൻ
Published on Sep 26, 2026, 02:32 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയെ ന്യായീകരിക്കാൻ തയ്യാറാകാതെ കെപിസിസി പ്രസിഡന്റ് അടക്കമുള്ള മന്ത്രിമാരും ഒരു വിഭാഗം നേതാക്കളും. വി ഡി സതീശന്റെ ധിക്കാര നിലപാടും മറ്റ് മന്ത്രിമാരുടെ സ്‌പോൺസർഷിപ്പ് യാത്രകളും തിരിച്ചടിച്ചതോടെ പ്രതിരോധിച്ച് നാണംകെടേണ്ടെന്ന നിലപാടിലാണ് ഇവർ.
ഇഎസ്‌ഐ പരിധി സംബന്ധിച്ച സർക്കാർ തീരുമാനം വിശദീകരിക്കാൻ സണ്ണിജോസഫ് വിളിച്ച വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് ചോദ്യമുയർന്നെങ്കിലും പ്രതികരിച്ചില്ല. സണ്ണി ജോസഫിന്റെ നിശബ്‌ദത അർഥമാക്കുന്നത് കോൺരഗസിൽതന്നെ സതീശന്റെ നില തെറ്റുന്നുവെന്നാണ്. സതീശനെ സംരക്ഷിക്കാൻ രംഗത്തിറങ്ങാറുള്ള ഏക മന്ത്രിയായ കെ മുരളീധരൻ പറഞ്ഞത് സ്‌പോൺസർമാരെ വിമാനത്തിന്റെ നമ്പർ നോക്കി കണ്ടുപിടിക്കാമല്ലോ എന്നാണ്. സ്‌പോൺസറോട് ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശശി തരൂരും വിവാദത്തെ കത്തിക്കാൻ ശ്രമിച്ചു. സി ആർ മഹേഷ് എംഎൽഎ സ്‌പോൺസേഡ് യാത്രകൾ ശരിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്.
സ്‌പോൺസർഷിപ്പ് യാത്രകൾക്ക് പിന്നിൽ പല വിവാദ വ്യവസായികളും കുറ്റവാളികളും ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. അതോടെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ഉത്തരംമുട്ടി. ചോദ്യങ്ങൾ ആവർത്തിച്ചതോടെ മാധ്യമപ്രവർത്തകരെ ‘ നാണംകെട്ടവർ ’ എന്ന് വിളിച്ച് ആക്ഷേപിച്ചു. ചിപ്‌സൺ കമ്പനി മാത്രമല്ല മറ്റ് ചില ദുരൂഹ വ്യക്തിത്വങ്ങളും യാത്രയുടെ പിന്നിലുണ്ടെന്നാണ് വിവരം.









0 comments