ad
Deshabhimani

print edition കളംനിറഞ്ഞ നല്ലകാലം

DK Murali.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 12:00 AM | 1 min read

വെഞ്ഞാറമൂട്: നാടിന്റെ കായികമനസ്സ്‌ ഒന്നാകെ പറയുന്നു, ഇതുവരെ കാണാത്ത മാറ്റമാണ്‌ കൺമുന്നിലുള്ളതെന്ന്‌. വാമനപുരം മണ്ഡലത്തിലെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന പത്ത് വർഷം. ഒമ്പതു പഞ്ചായത്തുള്ള മണ്ഡലത്തിലെ ഏഴ്‌ പഞ്ചായത്തിലും പുതിയ കളിക്കളങ്ങളും നീന്തൽക്കുളങ്ങളും പൂർത്തിയാക്കുകയാണ്.


ഇതോടെ മുഴുവൻ പഞ്ചായത്തിലും സ്‌റ്റേഡിയങ്ങളോ, നീന്തൽക്കുളങ്ങളോ ഉള്ള മണ്ഡലമാകും വാമനപുരം. പൂർണമായും ഗ്രാമീണ മേഖലയായ ഇവിടെ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കായിക മേഖലയ്ക്കായി മാത്രം ഡി കെ മുരളിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്.


പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി, എംഎൽഎ ഫണ്ട് എന്നിവയിലൂടെ ഒരു കോടി രൂപയുടെ മൾട്ടി പർപ്പസ് കളിക്കളം കല്ലറ പഞ്ചായത്തിലെ തണ്ണിയത്ത് പൂർത്തിയാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം പാർക്കും ഇതോടൊപ്പമുണ്ട്.


ബജറ്റ് ഫണ്ടിലെ ഒരു കോടി രൂപ ഉപയോഗിച്ച് നെല്ലനാട് പഞ്ചായത്തിലെ ആലന്തറയിൽ നീന്തൽക്കുളം പൂർത്തിയാക്കി. പാങ്ങോട് പഞ്ചായത്തിലെ രണ്ട് ഏക്കറിലുള്ള ഭരതന്നൂർ സ്റ്റേഡിയം നിർമാണം ത്വരിതഗതിയിലാണ്. ബജറ്റ് ഫണ്ടിൽനിന്ന് ഒരു കോടിയാണ്‌ ചെലവിടുന്നത്‌.


എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയിൽ നിർമിക്കുന്ന കളമച്ചൽ നീന്തൽക്കുളത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം ഉപയോഗിച്ച് പനവൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ സ്റ്റേഡിയം പൂർത്തിയാക്കി.


കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ച പുല്ലമ്പാറ പഞ്ചായത്തിലെ സ്റ്റേഡിയം കരാറായി. ആനാട് പഞ്ചായത്തിലെ കല്ലിയോട് സ്റ്റേഡിയം നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.


എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിനു പുറമെ പനവൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ നീന്തൽക്കുളത്തിന് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ കളിക്കളങ്ങളുടെയും നീന്തൽക്കുളങ്ങളുടെയും നിർമാണം പൂർത്തിയാകുന്നതോടെ നിരവധി ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്യാൻ നാടിനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home