ഫാൻ, ലൈറ്റ്, ഷൂറാക്ക്; വീടിനുള്ളിൽ പ്രത്യേക സജ്ജീകരണത്തോടെ 'കഞ്ചാവ് തോട്ടം'; കയ്യോടെപൊക്കി പൊലീസ്

വലിയതുറ: വീടിനുള്ളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം വലിയതുറ സ്വദേശി ധനുഷിനെയാണ് സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റ് ലഭിക്കാനായി എക്‌സ്‌ഹോസ്റ്റ് ഫാൻ, പ്രകാശം ലഭിക്കുന്നതിനുള്ള ലൈറ്റ് എന്നിവയടക്കം മുറിയില്‍ സജ്ജീകരിച്ചിരുന്നു. 72, 23 സെൻ്റീമീറ്റർ ഉയരമുളള രണ്ട് ചെടികളും കണ്ടെത്തി. വീട്ടുവരാന്തയിലെ ഷൂറാക്കിനുളളിലായിരുന്നു കഞ്ചാവ് വളർത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്‌സിലും ഇവ വളർത്തിയിരുന്നു. പിടിയിലായ ധനുഷ് എംഡിഎംഎ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.










0 comments