സാധ്യമായ എല്ലാ സഹായവും സർക്കാർ മിഥുന്റെ കുടുംബത്തിന് നൽകും: വി ശിവൻകുട്ടി

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി ഡി അക്കൗണ്ടിൽ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തിരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തി മിഥുന്റെ അച്ഛനെയും സഹോദരനെയും മന്ത്രി കാണുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുഖേന മിഥുന്റെ കുടുംബത്തിന് മികച്ച വീട് വെച്ച് നൽകും. ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സു വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തിൽ നിന്നും പ്രത്യേക ഉത്തരവ് ഇറക്കുന്നതാണ്.– മന്ത്രി കൂട്ടിച്ചേർത്തു.









0 comments