ad
Deshabhimani

അച്ഛന് ജനങ്ങൾ നൽകിയ സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ പുരസ്കാരം: വി എ അരുൺകുമാർ

V A Arun Kumar

വി എ അരുൺകുമാർ, വി എസ് അച്യുതാനന്ദൻ

വെബ് ഡെസ്ക്

Published on Jan 26, 2026, 12:50 PM | 1 min read

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഐ എം സ്ഥാപകനേതാക്കളിലൊരാളുമായ വി എസ് അച്യുതാനന്ദന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ പ്രതികരണവുമായി മകൻ വി എ അരുൺകുമാർ. പത്മഭൂഷൺ പുരസ്കാരത്തിൽ സന്തോഷമുണ്ടെന്നും, എന്നാൽ സാധാരണ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ അം​ഗീകാരമെന്നും അരുൺകുമാർ പറഞ്ഞു.


പുന്നപ്ര- വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.


അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.


ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണെന്നും അതിൽ കുടുംബം അതീവ സന്തുഷ്ടരാണെന്നും അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home