ad
Deshabhimani

print edition ബ്ലോക്ക്‌ ഓഫീസിൽനിന്ന്‌ വി എസിന്റെ ചിത്രം നീക്കി കോൺഗ്രസ്‌

v s achuthanandans photo removed
വെബ് ഡെസ്ക്

Published on Dec 29, 2025, 02:01 AM | 1 min read


പാറശാല

കോൺഗ്രസ് ഭരണസമിതി അധികാരമേറ്റതിനുപിന്നാലെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽനിന്ന്‌ മുൻ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ ചിത്രവും പേരും നീക്കി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ്‌ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ നവീകരിച്ച് വി എസ് സ്‌മാരക ഹാളെന്ന് നാമകരണം ചെയ്‌ത്‌ ചിത്രം സ്ഥാപിച്ചത്‌.


ശനിയാഴ്‌ച യുഡിഎഫ്‌ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റതിനുപിന്നാലെയാണ്‌ ഇവ നീക്കിയത്‌. തുടർന്ന്‌ സമൂഹമാധ്യമങ്ങിലൂടെയും കോൺഗ്രസുകാർ വി എസിനെ അധിക്ഷേപിച്ചു. നടപടിയെ അഭിന്ദനിച്ചും ചിലർ പോസ്‌റ്റിട്ടു. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്‌. എന്നാൽ, സംഭവത്തെക്കുറിച്ച് അറിയില്ലെന്നും എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ഉഷാകുമാരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home