വേലിക്കകത്ത് വീട്ടിൽ ഉറ്റവരെത്തി, വി എസ് ഇല്ലാതെ

വി എസിന്റെ ഭാര്യ വസുമതിയും മകള്‍ ആശയും ചൊവ്വ രാത്രിയോടെ വേലിക്കകത്ത് വീട്ടിലെത്തിയപ്പോള്‍
ആലപ്പുഴ
വി എസ് അച്യുതാനന്ദൻ ഒപ്പമില്ലാതെ ആദ്യമായി വേലിക്കകത്ത് വീട്ടിലേക്ക് കയറിയപ്പോൾ ഭാര്യ കെ വസുമതിയും മകൾ ഡോ. വി ആശയും വിതുമ്പി. ഹൃദ്യമായ ചിരിയുമായി കൂടെ വി എസ് ഇല്ല. അത് സൃഷ്ടിച്ച ശൂന്യത കുടുംബാംഗങ്ങൾക്കെന്ന പോലെ, അവിടെക്കൂടിയ ഓരോരുത്തരുടെയും മുഖത്ത് ശോകമായി നിഴലിച്ചു.
രാത്രി പത്തോടെയാണ് വി എസിന്റെ ഭാര്യയും മകളും വീട്ടിലെത്തിയത്. സ്വീകരണമുറിയിൽ വസുമതി ദുഖഭാരത്തോടെ അൽപനേരം ഇരുന്നു. കൂടെയുള്ളവർക്ക് ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. ഏറെ മുമ്പേ വീട്ടുമുറ്റത്ത് ജനക്കൂട്ടം നിറഞ്ഞിരുന്നു. അക്കൂട്ടത്തിൽ കുട്ടികൾ മുതൽ വയോധികർവരെ.
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, പി കെ ബിജു, മന്ത്രി സജി ചെറിയാൻ, ജി സുധാകരൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ വീട്ടിലെത്തി.
വീട്ടുമുറ്റത്ത് അപ്പോൾ അണമുറിയാതെ മുദ്രാവാക്യങ്ങളും മുഴങ്ങി. "വിപ്ലവസൂര്യാ വി എസ്സേ, പുന്നപ്രയുടെ ധീര സഖാവേ’....










0 comments