ad
Deshabhimani

പ്രക്ഷോഭത്തോടുള്ള അവഹേളനമാണെന്ന്‌ ആക്ഷേപം

print edition പണിമുടക്ക്‌ ദിവസവും സതീശന്റെ 
രാഷ്ട്രീയ ജാഥ ; എതിർപ്പുമായി ഐഎൻടിയുസി

V D Satheeshan
വെബ് ഡെസ്ക്

Published on Feb 11, 2026, 01:21 AM | 1 min read


കോഴിക്കോട്‌

കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ രാജ്യത്തെമെമ്പാടുമുള്ള തൊഴിലാളികൾ പണിമുടക്കുന്ന വ്യാഴാഴ്‌ചയും രാഷ്ട്രീയ ജാഥ തുടരാൻ പ്രതിപക്ഷ നേതാവ്‌. എല്ലാ ഞായറാഴ്ചകളിലും അവധിയെടുക്കുന്ന ജാഥ പണിമുടക്ക്‌ ദിവസം പര്യടനം നടത്തുന്നതിനെതിരെ ഐ എൻടിയുസി സംസ്ഥാന നേതൃത്വം യുഡിഎഫ്‌ നേതാക്കളോട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.


വ്യാഴാഴ്‌ച കോഴിക്കോട്‌ ജില്ലയിലെ ജാഥ മാറ്റണമെന്ന്‌ ജില്ലയിലെ യുഡിഎഫ്‌, ഐഎൻടിയുസി നേതാക്കൾ നേരത്തെ നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ കത്തും നൽകി. എന്നാൽ ഇതെല്ലാം തള്ളി. മാസങ്ങൾക്കുമുമ്പ്‌ പ്രഖ്യാപിച്ച പണിമുടക്ക്‌ ദിവസം ജാഥ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത്‌ എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല.


ദേശീയതലത്തിൽ പണിമുടക്കിന്‌ നേതൃത്വം നൽകുന്ന പ്രധാന തൊഴിലാളി സംഘടനയാണ്‌ ഐഎൻടിയുസി. പണിമുടക്ക്‌ ദിവസം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്‌ പ്രക്ഷോഭത്തോടുള്ള അവഹേളനമാണെന്ന്‌ ഐഎൻടിയുസി നേതാക്കൾ പറയുന്നു. എൽഡിഎഫ്‌ മേഖലാ ജാഥകൾ പണിമുടക്കിന്‌ ഐക്യദാർ--ഢ്യം പ്രഖ്യാപിച്ച്‌ 12ന്‌ പര്യടനം നടത്തുന്നില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home