ad
Deshabhimani

'കെ സുധാകരന്റെ സീറ്റിന്റെ കാര്യം തീരുമാനിക്കുന്നത് എഐസിസി; എനിക്കതിൽ റോളില്ല': വി ഡി സതീശൻ

VD Satheesan.jpg
വെബ് ഡെസ്ക്

Published on Mar 19, 2026, 01:28 PM | 1 min read

തിരുവനന്തപുരം: കെ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിൽ പതറി പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. എംപിമാർ മത്സരിക്കണ്ട എന്ന കർശനനിർദേശത്തിലൂന്നി പട്ടിക തയാറാക്കും എന്ന അവകാശവാദങ്ങളൊക്കെ കെ സുധാകരന് മുന്നിൽ പൊളിഞ്ഞുവീണ അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.


കെ സുധാകരന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് എഐസിസി ആണെന്നും അതിൽ തനിക്ക് യാതൊരു റോളും ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു. എ കെ ആന്റണി സുധാകരനെ വിളിച്ചിട്ടുണ്ടാകാം. അദ്ദേഹം സജീവ പ്രവർത്തകനാണ്. അദ്ദേഹം എല്ലാവരെയും വിളിക്കാറുണ്ട്.


മറ്റു തീരുമാനങ്ങളൊക്കെ ഹൈക്കമാൻഡാണ് എടുക്കുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു. കെ സുധാകരന് വേണ്ടി മാത്രമാണ് എംപിമാർ മത്സരിക്കണ്ട എന്ന തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയത്.


സുധാകരന്റെ വാശിക്ക് ഹൈക്കമാൻഡ് വഴങ്ങിയത് സതീശനും സണ്ണി ജോസഫിനും വലിയ തിരിച്ചടിയാണ്. സ്ഥാനാർഥിനിർണയത്തിന്റെ പേരിൽ സംസ്ഥാനത്താകെ പോസ്റ്റർ പ്രതിഷേധങ്ങളും അതൃപ്തികളും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നേതൃത്വത്തിനിടയിൽ തന്നെ മുറുമുറുപ്പ് ഉയർന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home