'അധികാരമോഹങ്ങൾക്ക് വേണ്ടി രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ സഹതാപം മാത്രം' അരുൺ കുമാർ

വി എ അരുണ്‍ കുമാര്‍
തിരുവനന്തപുരം: അധികാരമോഹങ്ങൾക്കും താൽക്കാലിക ലാഭങ്ങൾക്കും വേണ്ടി ചിലർ തങ്ങളുടെ രാഷ്ട്രീയ വേരുകൾ മറന്ന് പുതിയ താവളങ്ങൾ തേടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നില്ല, മറിച്ച് സഹതാപം മാത്രമാണെന്ന് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. പുന്നപ്ര-വയലാറിന്റെ മണ്ണിൽ നിന്ന് പകർന്നു കിട്ടിയ പോരാട്ടവീര്യം വിപണിയിൽ വെക്കാനുള്ളതല്ലെന്ന് ഇത്തരക്കാർ വൈകാതെ തിരിച്ചറിയും, നിഴലുകൾക്ക് വെളിച്ചത്തിനനുസരിച്ച് രൂപം മാറാം, പക്ഷേ വേരുകൾ എന്നും മണ്ണിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കേരളം മറ്റൊരു സുപ്രധാന ജനവിധിയിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ ചടുലതകൾ അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ആവേശകരമായ ഒരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് കാലം പലപ്പോഴും മനുഷ്യരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെയും ആദർശസ്ഥിരതയുടെയും ഉരകല്ല് കൂടിയാണെന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.










0 comments