ad
Deshabhimani

മച്ചാട് മാമാങ്കം, ഉത്രാളിക്കാവ് വെടിക്കെട്ടുകൾക്ക് അനുമതി നിഷേധിച്ചു

UTHRALIKAVU FIRE CRACKER
വെബ് ഡെസ്ക്

Published on Feb 10, 2026, 04:03 PM | 1 min read

വടക്കാഞ്ചേരി: ശ്രീരുധിരമഹാകാളിക്കാവ് (ഉത്രാളിക്കാവ്) ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 17 ന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിഷേധിച്ചു. പൊലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നതുകൊണ്ട്, പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിഷേധിക്കുന്നതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഫെബ്രുവരി 13,15, 17 തീയതികളിൽ നടത്താനുദ്ദേശിച്ച മച്ചാട് മാമാങ്കത്തിനും വെടിക്കെട്ടുണ്ടാകില്ല





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home