print edition കർഷകന്റെ നടുവൊടിച്ച് യൂറിയ ക്ഷാമം

ആലപ്പുഴ
വലിയ അളവിൽ നെൽകൃഷിയുള്ള കുട്ടനാട്ടിലെ ഒന്നാംവിള പുഞ്ചക്കൃഷിയുടെ നടുവൊടിച്ച് യൂറിയ ക്ഷാമം. ആവശ്യമുള്ളതിന്റെ പത്തിലൊന്ന് യൂറിയപോലും ലഭിക്കുന്നില്ല. ഇഫ്കോ ഐപിഎൽ, സ്‌പിക്, എംഎഫ്‌എൽ, എംസിഎഫ് തുടങ്ങിയ കന്പനികൾക്കാണ് കേന്ദ്രം യൂറിയ അനുവദിക്കുന്നത്. ഇൗ കന്പനികൾ അത് കേരളത്തിലേക്ക് എത്തിക്കുന്നില്ല. മറ്റ് ഉൽപ്പന്നങ്ങൾ കൂടി വാങ്ങാതെ യൂറിയ തരില്ലെന്ന നിലപാടാണിവർക്ക്. ഇങ്ങനെ ചെയ്യരുതെന്ന് സർക്കാരുകളുടെ നിർദേശമുണ്ട്. യൂറിയ മാത്രമായി തരുമെന്ന് രാസവള കന്പനികൾ പരസ്യം ചെയ്യുന്നുമുണ്ട്. ഇതൊന്നും പ്രാവർത്തികമാകുന്നില്ല.
രാജ്യത്തിന് ആവശ്യമുള്ള യൂറിയ ഏറിയപങ്കും ഇറക്കുമതി ചെയ്യുന്നതാണ്. പരന്പരാഗത യൂറിയയ്‌ക്ക് പകരം നാനോ ടെക്‌നോളജി ഉപയോഗിച്ച് നിർമിക്കുന്ന ദ്രാവകവളമായ നാനോ യൂറിയയുടെ ഉപയോഗമാണ് കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത്. ഇതുവഴി സബ്‌സിഡി ഒഴിവാക്കുകയാണ് ലക്ഷ്യം. നാനോ യൂറിയ ഉപയോഗിച്ചാൽ പരന്പരാഗത യൂറിയയുടെ ഫലം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
ഇതിനിടെ, കൃഷിഭൂമിയുടെ വ്യാപ്‌തി കണക്കാക്കി സബ്‌സിഡി നിരക്കിൽ വളം നൽകുന്നതടക്കമുള്ള നിയന്ത്രണത്തിനും കേന്ദ്രം ശ്രമിക്കുന്നു. നെൽക്കൃഷി ഏക്കറിന് 24 കിലോ യൂറിയ, 90 കിലോ 20:20:0:13, 40 കിലോ പൊട്ടാഷ് എന്നിവ നൽകാനാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ശുപാർശ. കുട്ടനാട്ടിൽ ഒരു തവണ കൃഷിക്ക് 150 കിലോ 20:20:0:13 ഉപയോഗിക്കേണ്ടിവരും. യൂറിയ 50 മുതൽ 65 കിലോ വേണം. പൊട്ടാഷ് 40 മുതൽ 50 കിലോ വരെയും. കുട്ടനാട്ടിലെ മണ്ണിന്റെ പ്രത്യേകത അനുസരിച്ച് ഇത്രയും അളവിൽ ഉപയോഗിച്ചാൽ മാത്രമേ മികച്ച വിളവ് ലഭിക്കൂ.









0 comments