print edition യുപിഐ ഫീസ്: 13ന് വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം

തിരുവനന്തപുരം : പതിനഞ്ചുമുതൽ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കും. 13-ന് വൈകിട്ട് 4000 യൂണിറ്റുകളിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര അറിയിച്ചു. ചെറുകിട -ഇടത്തരം വ്യാപാരികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് 15-ന് ലോക്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.








0 comments