ad
Deshabhimani

തൃശൂർ പൂരം: കൊല്ലം- തൃശൂർ റൂട്ടില്‍ പ്രത്യേക മെമു സർവീസുകള്‍; സമയം ഇങ്ങനെ

memu

photo credit: India Rail Info

വെബ് ഡെസ്ക്

Published on Apr 25, 2026, 08:11 AM | 2 min read

കൊല്ലം : തൃശൂർ പൂരത്തോടനുബന്ധിച്ച് ഞായറാഴ്ച (ഏപ്രിൽ 26 ) കൊല്ലം ജങ്ഷനും തൃശ്ശൂരിനും ഇടയിൽ മെമു സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.


ട്രെയിൻ നമ്പർ 06187 കൊല്ലം - തൃശൂർ മെമു സ്പെഷ്യൽ ഞായർ രാവിലെ 8.20 ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അതേ ദിവസം ഉച്ചയ്ക്ക് 1.30ന് തൃശ്ശൂരിൽ എത്തിച്ചേരും.


സ്റ്റോപ്പുകൾ: പെരിനാട് (8.30 /8.31), ശാസ്താംകോട്ട (8.41 /8.42 ), കരുനാഗപ്പള്ളി (8.51 /8.52 ), ഓച്ചിറ (9/9.01), കായംകുളം (9.08 /9.09), മാവേലിക്കര (9.17 /9.18), ചെങ്ങന്നൂർ (9.28 /9.29), തിരുവല്ല (9.37/9.38), ചങ്ങനാശേരി (9.46/9.47), ചിങ്ങവനം (9.55 /9.56), കോട്ടയം (10.03 /10.05), ഏറ്റുമാനൂർ (10.15 /10.16), കുറുപ്പന്തറ (10.26 /10.27), വൈക്കം റോഡ് (10.35 /10.36), പിറവം റോഡ് (10.48 /10.49), മുളന്തുരുത്തി (11.01/11.02), തൃപ്പൂണിത്തുറ (11.13 /11.14 ), എറണാകുളം ടൗൺ (11.30 /11.34), ഇടപ്പള്ളി (11.42 /11.43 ), കളമശേരി (11.50/11.51 ), ആലുവ (11.58/11.59 ), അങ്കമാലി (12.08 /12.09), കൊരട്ടി അങ്ങാടി (12.13 /12.14 ), ചാലക്കുടി (12.23 /12.24 ), ഇരിങ്ങാലക്കുട (12.32 /12.33 ), പുതുക്കാട് (12.44 /12.45 ), ഒല്ലൂർ (12.53 /12.54), തൃശൂർ (1.30)


തിരികെ ട്രെയിൻ നമ്പർ 06188 തൃശൂർ - കൊല്ലം മെമു സ്പെഷ്യൽ ഞായറാഴ്ച രാത്രി 9.30 ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് 27 പുലർച്ചെ 2.30 ന് കൊല്ലത്ത് എത്തും.



കൊല്ലം ജങ്‌ഷൻ: പ്രവേശനവഴിയിൽ താൽക്കാലിക മാറ്റം


കൊല്ലം ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ പാർസൽ ഓഫീസിനും നിലവിലുള്ള ടിക്കറ്റ് കൗണ്ടറിനും ഇടയിലുള്ള വഴി ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും.


യാത്രക്കാർ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി കാനറാ ബാങ്ക് എടിഎമ്മിന് പിൻവശത്തുള്ള നിലവിലെ വഴിയും പുതിയ പാർസൽ ഓഫീസിനും മൾട്ടി ലെവൽ കാർ പാർക്കിങ്ങിനും ഇടയിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ വഴിയും ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home