ad
Deshabhimani

വർക്കല പാപനാശം തീരത്ത് അജ്ഞാത മൃതദേഹം

BODY.jpg
വെബ് ഡെസ്ക്

Published on Nov 23, 2025, 08:46 AM | 1 min read

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 40 വയസ് തോന്നിപ്പിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.


ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. കാണാതായവരുടെ വിവരം തേടുകയാണെന്നും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരം ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home