ad
Deshabhimani

print edition എച്ച്എൽഎൽ വജ്രജൂബിലി ആഘോഷം സമാപിച്ചു

HLL.jpg

എച്ച്എൽഎല്ലിന്റെ 60 രൂപയുടെ സ്മരണിക നാണയം കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശിപ്പിക്കുന്നു. എച്ച്എൽഎൽ ചെയർപേഴ്സൺ ഡോ. അനിത തമ്പി, ഡയറക്ടർമാരായ പി രമേഷ്, എൻ അജിത്, ബെന്നി ജോസഫ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on May 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ വജ്രജൂബിലി ആ ഘോഷങ്ങൾ സമാപിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ മുഖ്യാതിഥിയായി. എച്ച്എൽഎൽ 60 വർഷം പൂർത്തിയാക്കിയത് അനുസ്മരിച്ച്‌ സ്മരണികനാണയവും പുറത്തിറക്കി.


ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ പുനരാരംഭിക്കുന്ന ഹൈഡ്രോസെഫാലസ് ഷണ്ട്, മാനസികാരോ​ഗ്യത്തിന് ഊന്നൽ നൽകുന്ന എച്ച്എൽഎൽ പരിവർത്തൻ വെൽനസ് ക്ലിനിക്, എച്ച്എൽഎൽ കുടിവെള്ളം, സസ്യാധിഷ്ഠിത വസ്തുക്കളിൽനിന്ന് വികസിപ്പിച്ച ഹാപ്പി ഡേയ്‌സ് കമ്പോസ്റ്റബിൾ സാനിറ്ററി നാപ്കിൻ എന്നിവയുടെ സമാരംഭവും ചടങ്ങിൽ നടന്നു. സുസ്ഥിര വികസനം, പൊതുജനാരോ​ഗ്യം, താങ്ങാനാകുന്ന ചികിത്സ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് സംരംഭങ്ങൾ.


തിരുവനന്തപുരത്തെ എച്ച്എൽഎല്ലിന്റെ ആക്കുളം ഫാക്ടറിയിൽ നവീകരിച്ച മെൻസ്ട്രുവൽ കപ്പ് നിർമാണസൗകര്യത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർവഹിച്ചു. സാങ്കേതികവികസനം, ഗവേഷണം എന്നിവയിലെ സഹകരണശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന്‌ എച്ച്എൽഎല്ലും ഐഐടി ബോംബെയും ഐഐടി മദ്രാസും തമ്മിലുള്ള ധാരണപത്രങ്ങൾ കൈമാറി. എച്ച്എൽഎൽ ചെയർപേഴ്സൺ ആൻഡ് മാനേജിങ്‌ ഡയറക്ടർ ഡോ. അനിത തമ്പി, മാർക്കറ്റിങ്‌ ഡയറക്ടർ എൻ അജിത്, ഫിനാൻസ് ഡയറക്ടർ പി രമേഷ്, ടെക്‌നിക്കൽ ആൻഡ്‌ ഓപ്പറേഷൻസ് ഡയറക്ടർ ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home