ad
Deshabhimani

യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി: പി കെ ശശി

P K Sasi
വെബ് ഡെസ്ക്

Published on May 07, 2026, 01:06 PM | 1 min read

പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിനെതിരെ സ്ഥാനാർതി പി കെ ശശി. യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതാണ് പരാജയത്തിന് കാരണമെന്ന് പി കെ ശശി പറഞ്ഞു. യുഡിഎഫിന്റെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിരുന്നെങ്കിൽ ഒറ്റപ്പാലത്ത് ജയിക്കുമായിരുന്നു. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. 12000 വോട്ടാണ് ഇത്തവണ കുറഞ്ഞത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയിൽ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പി കെ ശശി ആവശ്യപ്പെട്ടു.


ഒറ്റപ്പാലം, മലമ്പുഴ എന്നിവിടങ്ങളിൽ സ്വതന്ത്രരെ പരീക്ഷിച്ച്‌ വിജയിക്കാമെന്ന്‌ കണക്കുകൂട്ടിയ യുഡിഎഫിന്‌ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഒറ്റപ്പാലത്ത്‌ പി കെ ശശി വളരെ പിന്നിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച ഡോ. പി സരിന്‌ 59,707 വോട്ട്‌ ലഭിച്ചിരുന്നു. ഇത്തവണ ശശിക്ക്‌ കിട്ടിയത്‌ 48,585 വോട്ട്‌ മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 57,063 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലാകെ 52,851 വോട്ടും നേടിയിരുന്നു. അത്‌ മറികടക്കാൻ യുഡിഎഫിനായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 25056 വോട്ടാണ് ലഭിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥിക്ക് 42476 വോട്ടുകൾ നേടാനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home