ad
Deshabhimani

വേട്ടക്കാരോ പൊലീസിനെ നവീകരിക്കുക

bandra demolition police attack
avatar
എസ് കിരൺബാബു

Published on May 23, 2026, 01:12 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ ഭരണകാലത്തെല്ലാം പൊലീസ്‌ നരനായാട്ടിന്‌ കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. പ്രതികളെ മലം തീറ്റിച്ച, സമരക്കാരുടെ ജനനേന്ദ്രിയം തകർത്ത പൊലീസുകാർക്ക്‌ പ്രത്യേക സംരക്ഷണം നൽകിയ കാലമായിരുന്നു യുഡിഎഫിന്റേത്‌. ഭരണമുള്ളപ്പോഴെല്ലാം പൊലീസിലെ ക്രിമിനലുകളെ കൈമെയ്‌ മറന്ന്‌ സംരക്ഷിച്ച യുഡിഎഫിന്റെ ഇപ്പോഴത്തെ ലക്ഷ്യം എൽഡിഎഫ് കാലം മോശമെന്ന് വരുത്തിതീർക്കുകയാണ്.


പൊലീസുകാരുടെ ഇടി, തൊഴി, ചീത്തവിളി എന്നിവ അവസാനിപ്പിക്കും, സമരം ചെയ്യുന്നവരുടെ തലനോക്കി അടിക്കാൻ അനുവദിക്കില്ല എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫോൺ ഇൻ പ്രോഗ്രാമിൽ പറഞ്ഞത്. എന്നാൽ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിച്ച പൊലീസ് നയം തിരുത്തി തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ക്രിമിനൽസംഘങ്ങളാക്കി മാറ്റുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.


ജനനേന്ദ്രിയം തകർത്തും കൊടുംക്രൂരത


​​2013 സെപ്‌തംബർ നാലിന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ സിപിഐ എം പ്രവർത്തകന്റെ ജനനേന്ദ്രിയം പൊലീസ് തകർത്ത സംഭവം അന്നത്തെ കിരാതവേട്ടകളിലൊന്ന്. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ സ്വദേശി ജയപ്രസാദിനെ (32) ആണ് ഉമ്മൻചാണ്ടിയുടെ പൊലീസ് കൊല്ലാക്കൊല ചെയ്തത്.


പ്രതിഷേധത്തിനിടെ പല പ്രാവശ്യം പൊലീസ് ജനനേന്ദ്രിയത്തിൽ ലാത്തിക്കൊണ്ട് കുത്തുകയും തൊഴിക്കുകയുംചെയ്തു. സംഭവം വിവാദമായതോടെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ തുമ്പ ഗ്രേഡ് എസ്ഐയായിരുന്ന സി വിജയദാസിനെ മാത്രം സസ്-പെ ൻഡ് ചെയ്ത് തടിയൂരി. മാസങ്ങളോളമാണ് ജയപ്രസാദ് ചികിത്സയിൽ കഴിഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസിന് എന്തും ചെയ്യാനുള്ള അധികാരം അന്ന് ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home