കള്ളി പൊളിഞ്ഞപ്പോൾ വിചിത്ര വാദവുമായി യുഡിഎഫ്; കൂറുമാറ്റം ചെയർമാന്റെ ജീവൻ രക്ഷിക്കാൻ

പാലാ: പാലാ നഗരസഭ ചെയർമാന് എതിരായ അവിശ്വാസ പ്രമേയത്തിനുള്ള കാരണത്തിലും സ്വന്തം പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽനിന്ന് ഒളിച്ചോടിയതിനും കാരണമായി വിചിത്ര വാദങ്ങളുമായി യുഡിഎഫ്.
അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെ തലേന്ന് ആശുപത്രിയിൽ പ്രവേശിച്ച ചെയർമാൻ ഷാജു വി തുരുത്തേലിന്റെ ജീവൻ രക്ഷിക്കാനാണ് തങ്ങൾ വോട്ടെടുപ്പിൽ നിന്ന് പിൻമാറിയതെന്ന വിചിത്ര വാദമാണ് വോട്ടെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി മാധ്യമങ്ങളോട് പറഞ്ഞത്.
നഗരസഭയിൽ തുടർച്ചയായ പദവിമാറ്റം ഭരണ സ്തംഭനവും വികസനമുരടിപ്പു സൃഷ്ടിക്കുന്നുവെന്ന വിചിത്ര വാദമാണ് അവിശ്വാസ പ്രമേയത്തിന്റെ കാരണമായി ഉന്നയിച്ചിരുന്നത്. ചെയർമാനെതിരെ അവിശ്വാസം കൊണ്ടുവന്നത് സങ്കേതികമായിരുന്നുവെന്നാണ് വാദം. ചെയർമാൻ ഹൃദ്രോഗിയാണ്. ഇപ്പോൾ ഐസിയുവിലാണ്. കുറെ ദിവസങ്ങളായി ചെയർമാൻ മാസസിക സമ്മർദ്ദവും പിരിമുറുക്കവും അനുഭവിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ജീവന് ഒന്നും സംഭവിക്കരുത്. എന്നിങ്ങനെയാണ് വിശദീകരണങ്ങൾ.
0 comments