print edition യുഡിഎഫ് പൊലീസിന്റെ ആർഎസ്‌എസ് വിധേയത്വം വീണ്ടും; സിപിഐ എം നേതാവിനെ റൗഡി ലിസ്‌റ്റിൽപ്പെടുത്തി

എഐ നിർമിത പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ആർഎസ്‌എസ് സമ്മർദത്തെ തുടർന്ന് സിപിഐ എം നേതാവിനെ റൗഡി ലിസ്‌റ്റിൽപ്പെടുത്തി പൊലീസ്. സിപിഐ എം പാളയം ഏരിയ കമ്മിറ്റി അംഗവും കോർപറേഷൻ മുൻ കൗൺസിലറുമായ ഐ പി ബിനുവിനെതിരെയാണ് പൊലീസിന്റെ ഗൂഢാലോചന. വഞ്ചിയൂർ എസ്‌ഐയാണ് കഴിഞ്ഞദിവസം ഐ പി ബിനുവിന്റെ വീട്ടിലെത്തി ‘താങ്കളെ റൗഡി ലിസ്‌റ്റിൽ ഉൾപ്പെടുത്തി, സ്‌റ്റേഷനിൽ ഹാജരാകണം’ എന്ന് അറിയിച്ചത്.
ഉമ്മൻചാണ്ടി സർക്കാർ ഭരിക്കുന്പോൾ രാഷ്‌ട്രീയ സമരങ്ങളുടെ ഭാഗമായി എടുത്ത കേസുകളാണ് ഐ പി ബിനുവിനെതിരെയുള്ളത്. അതിൽ ചിലത് വെറുതേ വിടുകയും ബാക്കിയുള്ളവയിൽ ജാമ്യത്തിലുമാണ്. എൽഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കഴിഞ്ഞ 10 വർഷക്കാലം ഒരുകേസിലും അദ്ദേഹം പ്രതിയായിട്ടില്ല. ഭരണം മാറിയതോടെ ബിജെപി–യുഡിഎഫ് ഡീലിന്റെ ഭാഗമായെത്തിയ ഇഡിക്കെതിരെയുണ്ടായ ജനകീയ പ്രതിഷേധത്തിൽ ഐ പി ബിനുവിന്റെ പേരിൽ കേസെടുത്ത് ജയിലിലടച്ചിരുന്നു. മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ ‘സ്‌റ്റേഷനിലെ ഊഞ്ഞാലിലാടി’ എന്നുപറഞ്ഞ് മറ്റൊരുകേസ് എടുത്ത് ജാമ്യം റദ്ദാക്കാനും സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ കോടതി അത് അംഗീകരിച്ചില്ല. പിന്നാലെയാണ് റൗഡി ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘തങ്ങൾക്കുമേൽ കടുത്ത സമ്മർദമുണ്ട്’ എന്നാണ് പൊലീസിന്റെ പ്രതികരണം. ആർഎസ്‌എസിന്റെയും ബിജെപിയുടെയും സമ്മർദഫലമായിട്ടാണ് ഐ പി ബിനുവിനെ വേട്ടയാടുന്നതെന്ന് വ്യക്തമാണ്.









0 comments