Deshabhimani

നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന് കുഴിയില്‍ ഉപേക്ഷിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

newborn murder
വെബ് ഡെസ്ക്

Published on Nov 20, 2026, 11:21 AM | 1 min read

അഹമ്മദാബാദ് : നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയും കാമുകനും അറസ്റ്റിൽ. ​ഗുജറാത്തിലെ ദെഹ്​ഗാമിലാണ് സംഭവം.


21 കാരിയായ കൽപ സോളങ്കിയും 32 കാരനായ കൽജിയുമാണ് അറസ്റ്റിലായത്. നവംബർ 14നാണ് സംഭവം. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനിൽ നിന്ന് ​ഗർഭം ധരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവംബർ 14ന് രാത്രി പ്രസവവേദന അനുഭവപ്പെട്ട യുവതി വീടിന് സമീപത്തെ മേച്ചിൽപുറത്തേക്ക് പോവുകയും അവിടെവെച്ച് പെൺകുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. ശേഷം കുഞ്ഞിനെ കൽജിയെ ഏൽപ്പിച്ചു. യുവാവ് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം രു കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.


​ഗുരുതരാവസ്ഥയിൽ കുഴിയിൽ കണ്ടെത്തിയ കുഞ്ഞിനെ ഒരു കർഷകനാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home