ad
Deshabhimani

print edition കുടുംബശ്രീയെ 
തകർക്കുന്നു

satheesan kudumbasree
avatar
ഒ വി സുരേഷ്‌

Published on Sep 08, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സ്‌ത്രീ ശാക്തീകരണത്തിലെ കേരളമാതൃകയായ കുടുംബശ്രീയെ ഞെക്കിക്കൊന്ന്‌ കോൺഗ്രസിന്റെ ജനശ്രീയെ വളർത്താൻ യുഡിഎഫ് സർക്കാർ നീക്കം. തദ്ദേശവകുപ്പിൽ കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതികൾ കോൺഗ്രസ്‌ നേതാവ്‌ എം എം ഹസൻ ചെയർപേഴ്‌സണായ ജനശ്രീയെ ഏൽപ്പിച്ച്‌ കുടുംബശ്രീയെ ആസൂത്രിതമായി ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. 2006ൽ ആരംഭിച്ചതുമുതൽ വ്യാപക അഴിമതിയുടെ കൂത്തരങ്ങാണ്‌ ജനശ്രീ.


യുഡിഎഫ്‌ അധികാരത്തിൽവന്നയുടൻ കേന്ദ്രപദ്ധതിയായ ദേശീയ ഉപജീവന മിഷനിലെ 134 പേരെ പിരിച്ചുവിട്ടു. ഗ്രാമീണമേഖലയിലെ ദാരിദ്ര്യം നിർമാർജനം ചെയ്യാനും സ്‌ത്രീകളെ സ്വയംപര്യാപ്തമാക്കാനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണിത്‌. കേരളത്തിൽ കുടുംബശ്രീ വഴിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.


വർഷങ്ങളായി കുടുംബശ്രീക്കുവേണ്ടി പ്രവർത്തിച്ച 2624 താൽക്കാലിക ജീവനക്കാരുടെ സേവനവും അവസാനിപ്പിച്ചു. സംസ്ഥാനതലം മുതൽ സിഡിഎസ്‌ വരെ പ്രവർത്തിച്ചവരാണിവർ. കിലോയ്‌ക്ക്‌ 10.90 രൂപയ്‌ക്ക്‌ സബ്‌സിഡി നിരക്കിൽ ലഭിച്ച അരിയും തദ്ദേശസ്ഥാപനങ്ങളുടെ സഹായവും ഇല്ലാതായതോടെ ഇരുന്നൂറിലേറെ ജനകീയ ഹോട്ടലുകളും പൂട്ടി. സ്‌ത്രീശാക്തീകരണം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ സർക്കാർ തുടങ്ങിയ മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതിയും നിർത്തി. 31 ലക്ഷം സ്‌ത്രീകൾക്ക്‌ മാസം ആയിരം രൂപ നൽകുന്ന പദ്ധതിയായിരുന്നു ഇത്‌.

1998-ൽ ഇ കെ നായനാർ സർക്കാരിന്റെ കാലത്താണ് സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷന്റെ ഭാഗമായി കുടുംബശ്രീക്ക് രൂപം നൽകിയത്. 2011–16 ലെ ഉമ്മൻചാണ്ടി സർക്കാരും കുടുംബശ്രീയെ തകർത്ത്‌ ജനശ്രീയെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. സ്‌ത്രീകൾ ശക്തമായി പ്രതിഷേധിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. നിലവിൽ 3,17,724 അയൽക്കൂട്ടങ്ങളിലായി കുടുംബശ്രീക്ക്‌ 48.09 ലക്ഷം അംഗങ്ങളുണ്ട്‌. 21,045 എഡിഎസുകളും1071 സിഡിഎസുകളുമാണ്‌ സംസ്ഥാനത്തുള്ളത്‌.


അഞ്ചിടത്ത്‌ 
ഡിഎംസി ഇല്ല


പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിൽ ഡിഎംസി (ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ) മാരില്ല. കുടുംബശ്രീയുടെ ജില്ലാ മിഷനുകളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രധാന ചുമതലയുള്ള ഓഫീസർമാരാണ്‌ ഇവർ. വിവിധ ജില്ലകളിൽ 56 അസി. കോ–ഓർഡിനേറ്റർ (എഡിഎംസി)മാർ വേണ്ടിടത്ത്‌ 30 ഒഴിവ്. സംസ്ഥാന മിഷൻ ഓ-ഫീസിൽ രണ്ട്‌ പ്രോഗ്രാം ഓഫീസറുടെ ഒഴിവുമുണ്ട്‌. ഡെപ്യൂട്ടേഷനിലൂടെ സർക്കാർ നിയമിക്കുന്ന തസ്‌തികകളാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home