print edition യുഡിഎഫ് യോഗം ഞങ്ങൾ തീരുമാനിച്ചോളാം: വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാത്തതിൽ കോൺഗ്രസിനകത്തും ഘടകകക്ഷികൾക്കുള്ളിലും അമർഷം പുകയുമ്പോൾ ലളിതവൽക്കരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. യോഗം എന്ന് ചേരണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാമെന്നാണ് പരിഹാസം. ‘‘ഹിന്ദു ഐക്യവേദി നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ സമയം നൽകി.
എൻഎസ്‌എസ് ജനറൽ സെക്രട്ടറി ബജറ്റിന്റെ തയാറെടുപ്പിനിടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചിരുന്നു. പിന്നീട് ഞാൻ തിരിച്ചു വിളിച്ചു. സൗഹാർദത്തോടെ സംസാരിച്ചു. ആറന്മുള വിമാനത്താവളത്തെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ല. മൂകാബിക ക്ഷേത്രത്തിൽ പോകുന്നത് അവകാശമാണ്.
വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ സംസ്ഥാന താൽപ്പര്യം ഹനിക്കില്ല. ബിജെപിയിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ല. ബ്രേക്ക് ദ ചെയിൻ ആരോപണത്തിൽ മുൻ ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനാകില്ല. എം ആർ അജിത്‌കുമാറിന്റെ കാര്യത്തിൽ ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. കഴിഞ്ഞ സർക്കാർ ഹെലികോപ്‌ടർ വാടകക്കെടുത്തതിനെ ധൂർത്താണെന്ന് പറഞ്ഞിട്ടില്ല’’– വി ഡി സതീശൻ പറഞ്ഞു.










0 comments