print edition കെ സുധാകരനെ ഇല്ലാതാക്കാൻ സണ്ണി ശ്രമിച്ചു; പോരിൽ ഉലഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം: സ്ഥാനാർഥിനിർണയത്തിന്റെ പേരിൽ വോട്ടെടുപ്പിന്റെ തലേന്നും പരസ്പരം പോരടിച്ച, കോൺഗ്രസ് നേതൃത്വത്തിനെതിരെ അതീവ ഗുരുതര ആരോപണങ്ങളും ഉയർന്നു. സാമ്പത്തികതട്ടിപ്പും ബിജെപിബന്ധവും ഉൾപ്പെടെ വെളിപ്പെടുത്തി കൂടുതൽ നേതാക്കൾ പാർട്ടി വിട്ടു.
സി പി ജോൺ ഉൾപ്പെടെ പല ഘടകകക്ഷി സ്ഥാനാർഥികളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും മുന്നണിയെ ബാധിച്ചു. കെ സുധാകരനെ ഇല്ലാതാക്കാനുള്ള നീക്കമുണ്ടായി എന്നാണ് സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ കെ ആർ അബ്ദുൾ ഖാദർ വെളിപ്പെടുത്തിയത്.
സുധാകരനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത്‌കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സുധാകരന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേക്ക് സണ്ണി ജോസഫും വി ഡി സതീശനും അയച്ച കത്തിന്റെ പകർപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇൗ കത്തുകൾ വ്യാജമാണെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വാദം കെ സുധാകരൻ തള്ളി. അവശനായിരുന്ന സുധാകരനെ പാർലമെന്റിലേക്ക് നിർബന്ധിച്ച് മത്സരിപ്പിച്ചത് മുതൽ സണ്ണി ഗൂഢാലോചന തുടങ്ങിയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വർഗീയകക്ഷികളുമായി ചങ്ങാത്തമുണ്ടാക്കുന്ന കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും മൂന്നാം പിണറായി സർക്കാരിനായി വോട്ടുചെയ്യാൻ രാജിവയ്ക്കുന്നുവെന്നും കാണിച്ച് കെപിസിസി സെക്രട്ടറി വിനോദ് കൃഷ്ണ രാഹുൽഗാന്ധിക്ക് കത്തയച്ചു.
താൻ മിശ്രവിവാഹം ചെയ്തുവെന്ന കാരണം പറഞ്ഞാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് വെട്ടിയതെന്ന് കോൺഗ്രസ് വിട്ട എൻ എസ് നുസൂർ പ റഞ്ഞു. ടി എൻ പ്രതാപന്റെ ബിജെപിബന്ധവും കോടിക്കണക്കിന് രൂപയുടെ പണമിടപാടും പുറത്തുവിട്ടാണ് നാട്ടികയിലെ കോൺഗ്രസ് നേതാവ് വി എ ഫിറോസ് രാജിവച്ചത്.










0 comments