ad
Deshabhimani

print edition ഇരുട്ടിനൊപ്പം ഇടിത്തീ; വൈദ്യുതി നിരക്ക് കൂട്ടും

kseb power electricity
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Sep 15, 2026, 12:56 AM | 1 min read

തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ്‌ സർക്കാരിന്റെ പിടിപ്പുകേടിന്‌ മറയിടാൻ മൂന്നിരട്ടി വിലയ്‌ക്ക്‌ വൈദ്യുതിവാങ്ങുന്നു. പ്രതിസന്ധി നേരിടാൻ നേരത്തേ ശ്രമിച്ചിരുന്നെങ്കിൽ 10 ര‍ൂപയ്‌ക്ക്‌ കിട്ടുമായിരുന്ന വൈദ്യുതിയാണ്‌ 30 രൂപയ്‌ക്ക് വാങ്ങുന്നത്‌.


ഇതുവഴിയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നിരക്കുവർധനയിലൂടെ ജനങ്ങളിൽ അടിച്ചേൽപ്പിക്കും. എൻടിപിസി (നാഷണൽ തെർമൽ പവർ കോർപറേഷന്റെ) സഹായത്തോടെ ഹൈ പ്രൈസ്‌ ഡേ എഹെഡ്‌ മാർക്കറ്റിൽനിന്ന്‌ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ്‌ തീരുമാനിച്ചത്‌.


വലിയ തുക നൽകി വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന്‌ വെെദ്യുതി മന്ത്രി സണ്ണി ജോസഫ്‌ സമ്മതിച്ചു. ബാധ്യത ജനങ്ങളിലെത്തില്ലെന്ന് പറയാനാകില്ലെന്ന്‌ മന്ത്രി പറഞ്ഞതോടെ നിരക്ക് വർധന ഉറപ്പായി.


പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടയുടൻ സർക്കാർ ഇടപെടാതിരുന്നതാണ്‌ സ്ഥിതി വഷളാക്കിയത്‌. 10 ര‍ൂപയ്‌ക്ക്‌ മുകളിൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ അനുവാദമില്ല. കമീഷനെ മറികടന്നാൽ, നൽകുന്ന തുകയ്‌ക്ക്‌ സർക്കാർ സബ്‌സിഡി അനുവദിക്കേണ്ടിവരും.


ആ തുക നിരക്ക്‌ കൂട്ടിയോ, സർചാർജായോ ജനങ്ങളുടെ ചുമലിലിടും. മഹാരാഷ്‌ട്ര, പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ബിഹാർ എന്നിവിടങ്ങളിൽ വൈദ്യുതി തേടിപ്പോയ ഉദ്യോഗസ്ഥർക്ക്‌ എവിടെനിന്നും അനുകൂല മറുപടി ലഭിച്ചിട്ടില്ല. ചർച്ച തുടരുന്നുവെന്നാണ്‌ അവകാശപ്പെടുന്നത്‌.


മെയ്‌ 18ന്‌ ചുമതലയേറ്റ മന്ത്രി വകുപ്പ് ശ്രദ്ധിക്കാൻ തുടങ്ങിയതും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും 40 ദിവസം കഴിഞ്ഞാണ്‌. ഇ‍ൗ കാലതാമസമാണ്‌ പ്രതിസന്ധി മൂർച്ഛിക്കാൻ ഇടയാക്കിയത്‌. പേഴ്‌സണൽ സ്റ്റാഫ്‌ നിയമനത്തിലായിരുന്നു ഇക്കാലമത്രയും മന്ത്രിയുടെ ശ്രദ്ധ. അളിയനെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച്‌ വിവാദത്തിലായ മന്ത്രി എല്ലാം കൈവിട്ടുപോയപ്പോഴാണ് ചർച്ച തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home