ad
Deshabhimani

print edition സ്‌ത്രീസുരക്ഷാ പദ്ധതിക്ക്‌ പൂട്ടിട്ട്‌ 
യുഡിഎഫ്‌ സർക്കാർ

V D Satheesan Press Meet
avatar
വേണു കെ ആലത്തൂർ

Published on May 31, 2026, 12:19 AM | 1 min read

പാലക്കാട്‌: എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച സ്‌ത്രീസുരക്ഷാ പദ്ധതി യുഡിഎഫ്‌ അധികാരത്തിലേറി രണ്ടാഴ്‌ചയ്‌ക്കകം അട്ടിമറിച്ചു. മാസംതോറും 25ന്‌ ബാങ്ക്‌ അ‍ക്ക‍ൗണ്ടിലെത്തിയിരുന്ന പണം ഇ‍ൗമാസം കിട്ടിയില്ല. ഗുണഭോക്താക്കളുടെ എണ്ണവും ആവശ്യമായ തുകയും സേവനപെൻഷൻ സൈറ്റിൽ 19നുതന്നെ അപ്‌ലോഡ്‌ ചെയ്‌തിട്ടും ട്രഷറിയിൽ പണമെത്തിയില്ല.


സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ്‌ സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗമല്ലാത്ത 35–60 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ഫെബ്രുവരിയിലാണ്‌ തുടങ്ങിയത്‌. ആദ്യഘട്ടം 10,18,042 പേർക്ക്‌ നൽകി. ഓൺലൈനിൽ അപേക്ഷിച്ചാൽ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ്‌ പണം പാസാക്കുന്നത്‌. ഇ‍ൗ മാസം 18,18,047 പേർക്കാണ്‌ അർഹത. കൂടുതൽ ഗുണഭോക്താക്കൾ മലപ്പുറം ജില്ലയിലാണ്‌– 2,55,681. രണ്ടാമത്‌ പാലക്കാടും, 2,06,805. ഏറ്റവും കുറവ്‌ ഗുണഭോക്താക്കൾ പത്തനംതിട്ടയിലാണ്‌, 51,479.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home