ad
Deshabhimani

സതീശന്റെ പൊയ്മുഖം തുറന്നുകാട്ടിയതിന് സുന്നി പ്രഭാഷകനെതിരെ സൈബർ ആക്രമണം

V D Satheesan Jawad Mustafawy.jpg

വി ഡി സതീശൻ, ജവാദ്‌ മുസ്‌തഫാവി

വെബ് ഡെസ്ക്

Published on Jan 18, 2026, 06:30 PM | 1 min read

തിരുവനന്തപുരം: ധ്രുവീകരണത്തിലൂടെ അധികാരം നടാൻ ശ്രമിക്കുന്ന കോൺ​ഗ്രസിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും വിമർശിച്ചതിന് സുന്നി പ്രഭാഷകനെതിരെ യുഡിഎഫ് അണികളുടെ സൈബർ ആക്രമണം. സുന്നി പ്രഭാഷകനായ ജവാദ്‌ മുസ്‌തഫാവിക്കെതിരെയാണ് കോൺ​ഗ്രസ്, മുസ്ലിംലീ​ഗ് സൈബർസേനകളുടെ നേതൃത്വത്തിൽ ആക്രമണം.


ആർഎസ്എസ് നേതാക്കളുമായും വർ​ഗീയപ്രചാരണം നടത്തുന്നവരുമായും സതീശനുള്ള ബന്ധം ജവാദ്‌ മുസ്‌തഫാവി ഫേസ്ബുക്ക് കുറിപ്പുകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തുറന്നുകാട്ടിയിരുന്നു. വർ​ഗീയത പ്രചരിപ്പിച്ചതിന് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തതിനെതിരെ രം​ഗത്തെത്തിയത് സതീശനാണ്. ഷാജൻ സ്‌കറിയയെ ഇടക്കിടയ്‌ക്ക് സൽക്കരിച്ചില്ലെങ്കിൽ ഉറക്കം വരാത്ത സതീശനാണ് വെള്ളാപ്പള്ളിയെക്കുറിച്ച് അസ്വസ്ഥനാകുന്നത്. അതേ സതീശൻ തന്നെയാണ്, മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുകയും ചെയ്തതെന്നും ജവാദ്‌ മുസ്‌തഫാവി പറഞ്ഞിരുന്നു. ഇതാണ് യുഡിഎഫ് അണികളെ പ്രകോപിപ്പിച്ചത്.


അതിരൂക്ഷമായ ഭാഷയിലാണ് സുന്നി പ്രഭാഷകനെതിരായ അധിക്ഷേപം നടക്കുന്നത്. ഇത് തള്ളിപ്പറയാൻ കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾ തയ്യാറായിട്ടുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home