കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം; നാട്ടുകാർ തടഞ്ഞു

പ്രതീകാത്മകചിത്രം
കാസർകോട് : വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥിയുടെ സഹോദരങ്ങളെ നാട്ടുകാർ തടഞ്ഞു. നായന്മാർമൂലയിൽ യുഡിഎഫ് കാസർകോട് മണ്ഡലം സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളായ
ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ബുധൻ രാത്രി പത്തോടെ പണം നൽകാൻ നായൻമാർമൂലയിലെ ഒരു വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമനുസരിച്ച് നിശബ്ദ പ്രചാരണ സമയത്ത് മണ്ഡലത്തിൽ ഉൾപ്പെടാത്ത ആളുകൾ അവിടെ ഉണ്ടാകാൻ പാടില്ല. കല്ലട്ര മാഹിൻ്റെ സഹോദരങ്ങളായ ഇരുവരും ഉദുമ മണ്ഡലത്തിൽ ഉൾപ്പെട്ട വോട്ടർമാരാണ്. മുസ്ലിം ലീഗ് പതിവായി ജയിക്കുന്ന കാസർകോട് മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷാനവാസ് പാദൂർ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. പരാജയഭീതിയിൽ കാറിലെത്തിയ ഇരുവരും വീട്ടിൽ കയറി വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമം നടത്തുകയായിരുന്നു. പ്രദേശത്തെ പല വീടുകളിലും ഇവർ പണം വിതരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകുമെന്ന് എൽഡിഎഫ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു










0 comments